ആന്റണിക്ക് മറുപടിയുമായി വിഎസ്: ആന്റണി പഠിച്ച സ്‌കൂള്‍ മാത്രമല്ല, വിഷയവും പ്രശ്‌നമാണ്


93px-AK_Antony_at_Ponnaniതിരുവനന്തപുരം: പ്രതിപക്ഷനേതാവ് പഠിച്ച സ്‌കൂളിലല്ല താന്‍ പഠിച്ചതെന്ന എ കെ ആന്റണിയുടെ പ്രസ്താവനയക്ക് മറുപടിയുമായി വി എസ് അച്യുതാനന്ദന്‍. ആന്റണി പഠിച്ച സ്‌കൂള്‍ മാത്രമല്ല പഠിച്ച വിഷയവും പ്രശ്‌നമാണെന്ന് വി എസ്.


താന്‍ പഠിച്ചത് പുന്നപ്ര വയലാര്‍ സ്‌കൂളിലാണെന്നും അവിടെയൊരിക്കലും ആന്റണിക്ക് പഠിക്കാനാകില്ലെന്നും വി എസ് പറഞ്ഞു. പിരിച്ചുവിടണം എന്ന് ഗാന്ധിജി പറഞ്ഞ കോണ്‍ഗ്രസ് സ്‌കൂളിലാണ് ആന്റണി പഠിച്ചതെന്നും വി എസ് കൂട്ടിച്ചേര്‍ത്തു.


അരുവിക്കര ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ആന്റണി അഴിമതിക്ക് വിളക്കുതെളിക്കുന്ന ആറാട്ടുമുണ്ടനാണെന്ന് വി എസ് പറഞ്ഞിരുന്നു. ഇതിനാണ് പ്രതിപക്ഷനേതാവ് പഠിച്ച സ്‌കൂളിലല്ല താന്‍ പഠിച്ചതെന്ന എ കെ ആന്റണി മറുപടി നല്‍കിയത്. അതുകൊണ്ട് തങ്ങള്‍ വി എസിനെപ്പോലെ പരാമര്‍ശം നടത്താറില്ലെന്നും ആന്റണി പ്രതികരിച്ചിരുന്നു. ഇതിനാണ് ഇപ്പോള്‍ വി എസ് മറുപടി നല്‍കിയിരിക്കുന്നത്.

അഴിമതിക്കു വിളക്കു തെളിയിക്കുന്ന ആറാട്ടുമുണ്ടനായി എ കെ ആന്റണി മാറിയെന്ന് വി എസ് അരുവിക്കരയില്‍ പ്രാചരണത്തിനിടെ പറഞ്ഞിരുന്നു. സമീപകാല രാഷ്ട്രീയ ചരിത്രത്തിനുനേരെ കൊഞ്ഞനം കുത്തുന്ന ആന്റണി യു.പി.എ സര്‍ക്കാരില്‍ അവസാന നിമിഷം വരെ കടിച്ച് തൂങ്ങിയയാളാണെന്നും വി.എസ് കുറ്റപ്പെടുത്തിയിരുന്നു.



Sharing is Caring