മോദിയെ വിമര്‍ശിച്ച് ബിജെപി എംഎല്‍എ; വീഡിയോ വൈറലാകുന്നു


മുംബൈ: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും പാര്‍ട്ടി പ്രസിഡണ്ട് അമിത് ഷായ്ക്കും എതിരെ ബി ജെ പി എം എല്‍ എ രാജ് പുരോഹിത് നടത്തിയ പരാമര്‍ശങ്ങള്‍ വൈറലാകുന്നു. മഹാരാഷ്ട്രയിലെ കൊളാബയില്‍ നിന്നുളള എം എല്‍ എയാണ് രാജ് പുരോഹിത്.


മോദിക്കും അമിത് ഷായ്ക്കും എതിരെ രാജ് പുരോഹിത് വിമര്‍ശനം നടത്തുന്നതിന്റെ ഒളിക്യാമറാ ദൃശ്യങ്ങളാണ് പുറത്തായിരിക്കുന്നത്. വെള്ളിയാഴ്ച വിവിധ ഭാഷാചാനലുകളില്‍ വീഡിയോ പ്രത്യക്ഷപ്പെട്ടു.


ബി ജെ പിയില്‍ നരേന്ദ്ര മോദിയും അമിത് ഷായും മാത്രമാണ് അധികാരം കൈയ്യാളുന്നത് എന്നാണ് എം എല്‍ എയുടെ വിമര്‍ശനം. മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നാവിസ് മുകളില്‍ നിന്നുള്ള സമ്മര്‍ദ്ദം കാരണം ഒന്നും ചെയ്യാനാകാതെ ഇരിക്കുകയാണ് എന്നും ഇയാള്‍ പറയുന്നു.

എന്നാല്‍ വീഡിയോ വൈറലായതോടെ ഇക്കാര്യങ്ങള്‍ രാജ് പുരോഹിത് നിഷേധിച്ചു. താന്‍ ഒരിക്കലും ഇങ്ങനെ പറഞ്ഞിട്ടില്ല. വീഡിയോയില്‍ ഉള്ള കാര്യങ്ങള്‍ മോര്‍ഫ് ചെയ്തതാണെന്നാണ് ഇദ്ദേഹം പറയുന്നത്



Sharing is Caring