അരുവിക്കരയില്‍ 76.31 ശതമാനം പോളിങ്: വിധിനിര്‍ണയം ചൊവ്വാഴ്ച

തിരുവനന്തപുരം: ശക്തമായ മഴയിലും അരുവിക്കരയിലെ വോട്ടര്‍മാര്‍ ആവേശത്തോടെ ബൂത്തിലെത്തി. രാഷ്ട്രീയ കേരളം ഉറ്റുനോക്കിയ ഉപതെരഞ്ഞെടുപ്പില്‍ 76.31 ശതമാനം പോളിങ്. 2011 ലെ തെരഞ്ഞെടുപ്പില്‍ ഇത് 70.61 ശതമാനമായിരുന്നു.

ചൊവ്വാഴ്ചയാണു വോട്ടെണ്ണല്‍. പോളിങ്ങിന്റെ ആദ്യ മണിക്കൂറുകളില്‍ത്തന്നെ വോട്ടര്‍മാരുടെ ആവേശം പ്രകടമായിരുന്നു. ഉച്ചയോടെ കനത്ത മഴ പെയ്തപ്പോള്‍ മാത്രമാണു ബൂത്തുകളില്‍ തിരക്ക് കുറഞ്ഞത്.

ആദിവാസി മേഖലകളിലും കനത്ത പോളിങ് രേഖപ്പെടുത്തി. ആദിവാസി വിഭാഗത്തില്‍പ്പെട്ടവരെ വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രവര്‍ത്തകര്‍ മത്സരിച്ച് ബൂത്തുകളിലെത്തിക്കുകയായിരുന്നു. വൈകിട്ട് നാലു കഴിഞ്ഞതോടെ മണ്ഡലമാകെ കനത്ത മഴ പെയ്‌തെങ്കിലും ജനം വോട്ടവകാശം വിനിയോഗിക്കാന്‍ മടിച്ചില്ല.

1987 ലെ 77.3 എന്ന റെക്കോര്‍ഡാണ് അരുവിക്കരയായായി മാറിയ പഴയ ആര്യനാട് മണ്ഡലം ഇത്തവണ മറി കടന്നിരിക്കുന്നത്. 2011 നേക്കാള്‍7.14 ശതമാനത്തിന്റെ വര്‍ദ്ധന . എല്ലാ പഞ്ചായത്തുകളിലും 70 ശതമാനത്തിനുമേല്‍ പോള്‍ ചെയ്തു.

എട്ടില്‍ ഏഴ് പഞ്ചായത്തുകളിലും പോളിംഗ് ശതമാനം 75 കടന്നു. കൂടുതല്‍ വോട്ടര്‍മാരെ ബൂത്തിലേക്ക് എത്തിച്ചതിന്റെ ആത്മവിശ്വാസത്തിലുള്ള മുന്നണികളും ബിജെപിയും അവസാന വട്ട കണക്ക് കൂട്ടലിലാണ്. 30 ന് തിരുവനന്തപുരം സ്വാതി തിരുനാള്‍ സംഗീത കോളേജിലാണ് വോട്ടെണ്ണല്‍.

Spread the love

Leave a Reply

Your email address will not be published. Required fields are marked *