വഴുതിയ ഇന്നസെന്റും വരച്ചു മടുത്ത മോഹന്‍ലാലും മയങ്ങിയ മമ്മൂട്ടിയും തന്നെ യോഗ്യര്‍: പരിഹാസവുമായി പ്രമുഖ മാധ്യമ പ്രവര്‍ത്തകന്‍

കൊച്ചിയില്‍ നടിയാക്രമിക്കപ്പെട്ട കേസില്‍ സിനിമ സംഘടന അമ്മയുടെ നിലപാടിനെ രൂക്ഷമായി വിമര്‍ശിച്ചു പ്രമുഖ മാധ്യമ പ്രവര്‍ത്തകന്‍ ടി എം ഹര്‍ഷന്‍. അമ്മയുടെ യോഗത്തിനു ശേഷം നടന്ന വാര്‍ത്തമ്മേളനത്തിന് ശേഷം മാധ്യമ പ്രവര്‍ത്തകരും താരങ്ങളും തമ്മില്‍ നടിയാക്രമിക്കപ്പെട്ട വിഷയത്തെ ചൊല്ലി വാക്പോരും ബഹളവും ഉണ്ടായി.
മുകേഷും ഗണേഷും രാഷ്ട്രിയ ധാര്‍മികതയും സാമൂഹിക ഉത്തരവാദിത്തവും മറന്നു എന്നും ഹര്‍ഷന്‍ പറയുന്നു. താരങ്ങളല്ല ജനപ്രധിനിതികളാണ് അവര്‍ എന്നും ഹര്‍ഷന്‍ സൂചിപ്പിക്കുന്നു. വഴുതിയ ഇന്നസെന്റും വരച്ചുമടുത്ത മോഹന്‍ലാലും മയങ്ങിയ മമ്മൂട്ടിയും തന്നെയാണ് അവരേക്കാള്‍ യോഗ്യര്‍ എന്ന് ഹര്‍ഷന്‍ തന്റെ ഫേസ്ബുക്ക് പേജില്‍ കുറിക്കുന്നു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം
രാഷ്ട്രീയ ധാര്‍മികതയും
സാമൂഹിക ഉത്തരവാദിത്തവുമാണ് മുകേഷും ഗണേഷും മറന്നത്.
താരങ്ങളല്ല,
ജനപ്രതിനിധികളാണവര്‍.
വഴുതിയ ഇന്നസെന്‍്റും വരച്ച്‌ മടുത്ത മോഹന്‍ലാലും മയങ്ങിയ മമ്മൂട്ടിയും തന്നെയാണ് അവരെക്കാള്‍ യോഗ്യര്‍.

Spread the love

Leave a Reply

Your email address will not be published. Required fields are marked *