കെഎംആര്‍എ​ലി​നെ​തി​രേ പ​രാ​തി​യു​മാ​യി പോ​ലീ​സ് അ​സോ​സി​യേ​ഷ​ന്‍

കൊ​ച്ചി മെട്രോയി​ല്‍ പോ​ലീ​സു​കാ​ര്‍ ടി​ക്ക​റ്റെ​ടു​ക്കാ​തെ യാ​ത്ര ന​ട​ത്തി​യെ​ന്ന ആ​രോ​പ​ണ​ത്തി​ല്‍ മെ​ട്രോ അ​ധി​കൃ​ത​ര്‍​ക്കെ​തി​രേ പ​രാ​തി​യു​മാ​യി കേ​ര​ള പോ​ലീ​സ് അ​സോ​സി​യേ​ഷ​ന്‍. പോ​ലീ​സു​കാ​ര്‍ ടി​ക്ക​റ്റെ​ടു​ക്കാ​തെ യാ​ത്ര ന​ട​ത്തി​യെ​ന്ന ആ​രോ​പ​ണ​ങ്ങ​ള്‍ അ​വാ​സ്ത​വ​മാ​ണെ​ന്നും വി​വി​ധ സ്റ്റേ​ഷ​നു​ക​ളി​ല്‍ ഡ്യൂ​ട്ടി​ക്കു നി​യോ​ഗി​ച്ച പോ​ലീ​സു​കാ​ര്‍​ക്ക് ആ ​സ്റ്റേ​ഷ​നു​ക​ളി​ലെ​ത്താ​ന്‍ മെ​ട്രോ​യ​ല്ലാ​തെ മ​റ്റു മാ​ര്‍​ഗ​ങ്ങ​ളി​ല്ലെ​ന്നും ഇ​തി​നാ​ലാ​ണ് മെ​ട്രോ​യി​ല്‍ യാ​ത്ര ചെ​യ്ത​തെ​ന്നും പോ​ലീ​സ് അ​സോ​സി​യേ​ഷ​ന്‍ വി​ശ​ദീ​ക​രി​ച്ചു.

ഇ​ക്കാ​ര്യ​ത്തി​ല്‍ വ​സ്തു​ത​ക​ള്‍ പ​രി​ശോ​ധി​ക്കാ​തെ​യാ​ണ് മെ​ട്രോ അ​ധി​കൃ​ത​ര്‍ പ​രാ​തി ന​ല്‍​കി​യ​തെ​ന്നും ഇ​തി​നെ​തി​രേ മു​ഖ്യ​മ​ന്ത്രി​ക്കു പ​രാ​തി ന​ല്‍​കു​മെ​ന്നും പോ​ലീ​സ് അ​സോ​സി​യേ​ഷ​ന്‍ വ്യ​ക്ത​മാ​ക്കി.

കൊ​ച്ചി മെ​ട്രോ​യി​ല്‍ പൊ​ലീ​സു​കാ​ര്‍ ടി​ക്ക​റ്റെ​ടു​ക്കാ​തെ യാ​ത്ര ചെ​യ്യു​ന്ന​താ​യി കെഎംആര്‍​എ​ല്‍ ആ​രോ​പി​ച്ചി​രു​ന്നു. ഇ​ക്കാ​ര്യ​ത്തി​ല്‍ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് കെഎംആര്‍​എ​ല്‍ ഫി​നാ​ന്‍​സ് ഡ​യ​റ​ക്ട​ര്‍ എ​റ​ണാ​കു​ളം റേ​ഞ്ച് ഐ​ജി​ക്ക് പ​രാ​തി ന​ല്‍​കി. ടി​ക്ക​റ്റെ​ടു​ക്കാ​തെ പൊ​ലീ​സു​കാ​ര്‍ മാ​ത്ര​മ​ല്ല സു​ഹൃ​ത്തു​ക്ക​ളെ​യും കൊ​ണ്ടു​പോ​കു​ന്ന​താ​യി പ​രാ​തി​യി​ലു​ണ്ട്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *