തൊഴിലാളികള്‍ക്കു നേരെ തോക്കെടുത്തത് സ്വയരക്ഷയ്ക്കു വേണ്ടിയെന്ന് പി.സി ജോര്‍ജ്ജ്


പ്ലാന്റേഷന്‍ തൊഴിലാളികള്‍ക്കു നേരെ തോക്കെടുത്ത സംഭവത്തില്‍ വിശദീകരണവുമായി പി.സി ജോര്‍ജ്ജ് എം.എല്‍.എ. സ്വയ രക്ഷയ്ക്കു വേണ്ടിയാണ് തോക്കെടുത്തതെന്നാണ് വിശദീകരണം.


മുണ്ടക്കയത്ത് ഹാരിസണ്‍ മലയാളം പ്ലാനന്റേഷന്‍ എസ്‌റ്റേറ്റിലായിരുന്നു സംഭവം. എസ്റ്റേറ്റില്‍ താമസിക്കുന്ന 52 തൊഴിലാളികള്‍ക്ക് വീട്ടിലേക്ക് പോകാന്‍ വഴിയില്ല. ഈ പ്രശ്‌നത്തിന്റെ പേരില്‍ കാലങ്ങളായി തൊഴിലാളികള്‍ സമരത്തിലാണ്. സ്ഥലത്ത് സമരം നടക്കുമ്പോഴാണ് താന്‍ എത്തിയത്. താന്‍ വന്നതിന് പിന്നാലെ മുതലാളിമാരുടെ ആനുകൂല്യം പറ്റുന്ന ചിലര്‍ തന്നെ ആക്രമിക്കാന്‍ അടുത്തുവന്നു. തുടര്‍ന്ന് സ്വയരക്ഷയ്ക്ക് താന്‍ തോക്കെടുക്കുകയായിരുന്നുവെന്നും പി.സി ജോര്‍ജ്ജ് പറഞ്ഞു.




Sharing is Caring