ഉറങ്ങാന്‍ പോലും പറ്റാത്ത അവസ്ഥ: എല്ലാം അമ്മ തീരുമാനിക്കും ദിലീപ്


അമ്മയുടെ രണ്ട് മക്കളാണ് പ്രശ്‌നത്തില്‍ ഉള്‍പ്പെട്ടിട്ടുള്ളതെന്നും ഇരുവരും ഒരുപാട് അനുഭവിച്ചെന്നും നടന്‍ ദിലീപ്. ഉറങ്ങാന്‍ പോലും പറ്റാത്ത അവസ്ഥയിലാണ് താനുള്ളതെന്നും പുതിയ വെളിപ്പെടുത്തലുമായി ബന്ധപ്പെട്ട കാര്യങ്ങളെക്കുറിച്ച് അറിയില്ലെന്നും ദിലീപ് വ്യക്തമാക്കി.
ഒരുപാട് ചോദ്യങ്ങള്‍ ചോദിച്ച് തന്നെ കുഴപ്പിക്കല്ലേയെന്നും ദിലീപ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ആലുവ പോലീസ് ക്ലബ്ബില്‍ 12 മണിക്കൂര്‍ നീണ്ടു നിന്ന ചോദ്യം ചെയ്യലിന് ശേഷം ഇന്ന് രാവിലെ അമ്മയുടെ ജനറല്‍ ബോഡി മീറ്റിങ്ങിനെത്തിയതായിരുന്നു ദിലീപ്.
താന്‍ നല്‍കിയ പരാതിയെ കുറിച്ച് വിശദമായി മൊഴിയെടുത്തുവെന്നും കേസുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും പോലീസ് ചോദിച്ചറിഞ്ഞുവെന്നും ദിലീപ് വ്യക്തമാക്കി. ദിലീപിനെക്കൂടാതെ നാദിര്‍ഷായും അമ്മ ജനറല്‍ ബോഡി യോഗത്തിനെത്തിയിട്ടുണ്ട്. യോഗത്തില്‍ എന്തെങ്കിലും തീരുമാനമുണ്ടാകുമെന്നാണ് എല്ലാവരും പ്രതീക്ഷിക്കുന്നത്.




Sharing is Caring