വളാഞ്ചേരി വിനോദ് വധക്കേസില്‍ പ്രതികള്‍ക്ക് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചു. കൊലപാതകം, ഗൂഢാലോചന, തെളിവ് നശിപ്പിക്കല്‍ എന്നീ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. പ്രതികള്‍ 42,500 രൂപ പിഴ അടയ്ക്കണം. വിനോദിന്റെ ഭാര്യ ജ്യോതി, കുടുംബ സുഹൃത്ത് സാജിദ് യൂസഫ് എന്നിവരാണ് പ്രതികള്‍. മഞ്ചേരി ജില്ലാ അഡിഷണല്‍ സെഷന്‍സ് കോടതി ജഡ്ജി എം.ആര്. അനിതയാണ് ശിക്ഷ വിധിച്ചത്.
2015 ഒക്ടോബര്‍ എട്ടിനാണ് ഗ്യാസ് ഏജന്‍സി ഉടമയായ വിനോദ് കുമാര്‍ കൊല്ലപ്പെട്ടത്. വിനോദ് കുമാറിന് മറ്റൊരു ഭാര്യയും കുട്ടിയുമുണ്ടെന്നറിഞ്ഞ ജ്യോതി സ്വത്ത് നഷ്ടപ്പെടാതിരിക്കാന്‍ വിനോദിനെ വകവരുത്തിയെന്നാണ് കേസ്. വളാഞ്ചേരി ഇരിമ്ബിളിയം ആലിന്‍ചുവടുള്ള വാടക വീട്ടിലാണ് ജ്യോതിയും വിനോദ്കുമാറും കഴിഞ്ഞിരുന്നത്.














