വളാഞ്ചേരിയില്‍ വെന്റിലേറ്റര്‍ ലഭിക്കാതെ കൊവിഡ് ബാധിത മരിച്ചതായി പരാതി

മലപ്പുറം വളാഞ്ചേരിയില്‍ വെന്റിലേറ്റര്‍ ലഭിക്കാത്തതിനാല്‍ കൊവിഡ് രോഗി മരിച്ചതായി പരാതി. തിരൂര്‍ പുറത്തൂര്‍ സ്വദേശിനി ഫാത്തിമയാണ് മരിച്ചത്. 80 വയസായിരുന്നു. ഇന്നലെ രാത്രിയാണ് ഇവര്‍ മരിച്ചത്. സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു മരണം.

വെന്റിലേറ്റര്‍ സൗകര്യം വേണമെന്ന ആവശ്യം പൊലീസ് കണ്ട്രോള്‍ റൂമിലും അറിയിച്ചിരുന്നു. ആശുപത്രി അധികൃതരും ബന്ധുക്കളും നിരവധി തവണ വെന്റിലേറ്ററിന് വേണ്ടി ശ്രമിച്ചിരുന്നു. അയല്‍ ജില്ലകളില്‍ വരെ വെന്റിലേറ്ററിനായി ശ്രമിച്ചു. സോഷ്യല്‍ മിഡിയയിലൂടെയും വെന്റിലേറ്ററിനായി അന്വേഷണം നടത്തിയിരുന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *