ഇശ്‌റത് ജഹാന്‍ വ്യാജ ഏറ്റുമുട്ടല്‍ കേസിലെ പ്രതിയായ മുന്‍ ഐപിഎസ് ഉദ്യോഗസ്ഥന്‍ ഡി ജി വന്‍സാരയുടെ ജാമ്യവ്യവസ്ഥയില്‍ പ്രത്യേക സിബിഐ കോടതി ഇളവനുവദിച്ചു. വന്‍സാരയ്ക്ക് ഗുജറാത്തില്‍ പ്രവേശിക്കാനും താമസിക്കാനും ജഡ്ജി എസ് ജെ രാജ അനുമതി നല്‍കി. രാജ്യംവിടാന്‍ പാടില്ല, എല്ലാ ശനിയാഴ്ചയും കോടതിയില്‍ ഹാജരാവണമെന്നും കോടതി വ്യക്തമാക്കി. ഗുജറാത്തില്‍ പ്രവേശിക്കരുതെന്ന വ്യവസ്ഥയോടെ കഴിഞ്ഞവര്‍ഷം ഫെബ്രുവരിയില്‍ വന്‍സാരയ്ക്ക് ജാമ്യം അനുവദിച്ചിരുന്നു. ഇശ്‌റത് ലശ്കര്‍ പ്രവര്‍ത്തകയാണെന്നു മുംബൈ ആക്രമണക്കേസിലെ മാപ്പുസാക്ഷി ഡേവിഡ് കോള്‍മാന്‍ ഹെഡ്‌ലിയുടെ വെളിപ്പെടുത്തലിനെ തുടര്‍ന്നാണ് ജാമ്യവ്യവസ്ഥയില്‍ ഇളവുതേടി വന്‍സാര കോടതിയെ സമീപിച്ചത്.












