പത്താന്‍‌കോട്ട് അന്വേഷണ ഉദ്യോഗസ്ഥനെ അജ്ഞാതര്‍ വെടിവച്ച് കൊന്നു


ഉത്തര്‍പ്രദേശിലെ ബിഞ്ജോറില്‍ ദേശീയ അന്വേഷണ ഉദ്യോഗസ്ഥന്‍ അജ്ഞാതരുടെ വെടിയേറ്റു മരിച്ചു. എന്‍ഐഎ ഡെപ്യൂട്ടി പോലീസ് സൂപ്രണ്ടന്റ മുഹമ്മദ് തന്‍സിലാണ് കൊല്ലപ്പെട്ടത്. ഒപ്പമുണ്ടായിരുന്ന ഭാര്യയെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.


പത്താന്‍‌കോട്ടെ ഭീകരാക്രമണത്തെക്കുറിച്ച് അന്വേഷിച്ച സംഘത്തില്‍പ്പെട്ടയാളായിരുന്നു മുഹമ്മദ് തന്‍സില്‍. ശനിയാഴ്ച രാത്രി സഹാസ്പുര്‍ ജില്ലയിലായിരുന്നു കൊലപാതകം നടന്നത്. ഭാര്യക്കൊപ്പം ഒരു വിവാഹത്തില്‍ പങ്കെടുത്ത് മടങ്ങുമ്പോള്‍ അജ്ഞാതരായ തോക്ക് ധാരികള്‍ തന്‍സിലിനു നേര്‍ക്ക് വെടിയുതിര്‍ക്കുകയായിരുന്നു. ബൈക്കിലെത്തിയ അക്രമികള്‍ തൊട്ടടുത്തുനിന്നായിരുന്നു വെടിയുതിര്‍ത്തത്. വെടിയുതിര്‍ത്ത ശേഷം അക്രമികള്‍ അതേ ബൈക്കില്‍ രക്ഷപ്പെട്ടു.




Sharing is Caring