വനാതിര്‍ത്തികള്‍ക്ക് ചുറ്റും പരിസ്ഥിതി ലോല മേഖല നിര്‍ബന്ധമാണെന്ന സുപ്രീംകോടതി ഉത്തരവിനെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ അവലോകന യോഗം വിളിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍.

വനാതിര്‍ത്തികള്‍ക്ക് ചുറ്റും പരിസ്ഥിതി ലോല മേഖല നിര്‍ബന്ധമാണെന്ന സുപ്രീംകോടതി ഉത്തരവിനെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ അവലോകന യോഗം വിളിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ഈ മാസം 30 നാണ് യോഗം. ഇതുസംബന്ധിച്ച് സര്‍ക്കാര്‍ നടപടികള്‍ യോഗത്തില്‍ വിലയിരുത്തും. വനംമന്ത്രി, അഡ്വക്കേറ്റ് ജനറല്‍, വകുപ്പ് മേധാവികള്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുക്കും.

എല്ലാവന്യജീവി സങ്കേതങ്ങളുടെയും ഒരു കിലോമീറ്റര്‍ ചുറ്റളവില്‍ ബഫര്‍ സോണ്‍ നിര്‍ണയിക്കണമെന്ന് ചൂണ്ടിക്കാട്ടി കഴിഞ്ഞ മൂന്നാം തീയതിയാണ് സുപ്രീംകോടതി ഉത്തരവിറക്കിയത്. വനസംരക്ഷണ നയത്തിന്റെ ഭാഗമായാണ് കോടതി ഉത്തരവ്. വിധിയില്‍ ആശങ്ക വേണ്ടെന്നും സുപ്രിംകോടതി വ്യക്തമാക്കുന്ന തരത്തില്‍ വനസംരക്ഷണത്തിന്റെ കാര്യത്തില്‍ വിട്ടുവീഴ്ചയുണ്ടാകില്ലെന്നും പിണറായി വിജയന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.

പൊതുജന താല്‍പര്യാര്‍ത്ഥം ഈ ദൂരപരിധിയില്‍ ഇളവ് ആവശ്യമെങ്കില്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്കും കേന്ദ്ര ഭരണ സ്ഥാപനങ്ങള്‍ക്കും സുപ്രീം കോടതി നിയോഗിച്ച എംപവേര്‍ഡ് കമ്മിറ്റിയെയും കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തെയും സമീപിക്കാമെന്ന് ഉത്തരവില്‍ പറഞ്ഞിട്ടുണ്ട്. ഏജന്‍സികള്‍ ഇതു സംബന്ധിച്ച് കോടതിയില്‍ ശിപാര്‍ശ നല്‍കും.

ജനവാസ മേഖലകള്‍ പരിസ്ഥിതി ലോലമാക്കാനുളള ഉത്തരവിനെ നിയമപരമായി നേരിടാനാണ് സംസ്ഥാനത്തിന്റെ തീരുമാനം. ജനങ്ങളുടെ താത്പര്യം മുന്‍നിര്‍ത്തി സുപ്രീംകോടതിയെയും കേന്ദ്ര സര്‍ക്കാരിനെയും സമീപിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞിരുന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *