വണ്ണം കുറക്കാൻ ആഗ്രഹമുള്ളവർ ഈ പഴം കഴിക്കൂ

വേനലില്‍ സുലഭമായ ഒരു പഴവര്‍​ഗമാണ് തണ്ണിമത്തന്‍. ഇതില്‍ ധാരാളം ആന്റിഓക്‌സിഡന്റുകള്‍ അടങ്ങിയിട്ടുണ്ട്. ദാഹവും വിശപ്പും കുറയ്ക്കാന്‍ മികച്ചൊരു പഴമാണ്. ഹൃദ്രോ​ഗ സാധ്യത കുറയ്ക്കാനും കാന്‍സര്‍ കോശങ്ങളുടെ വളര്‍ച്ചയെ തടസ്സപ്പെടുത്താനുമുള്ള കഴിവ് ഈ പഴത്തിനുണ്ട്. തണ്ണിമത്തന്‍ കഴിച്ചാലുള്ള മറ്റ് ആരോ​ഗ്യ​ഗുണങ്ങളെ കുറിച്ചറിയാം…

തണ്ണിമത്തന്‍ അമിതവണ്ണം കുറയ്ക്കാന്‍ സഹായിക്കുന്നു. ഇതിലെ ജലാംശം വിശപ്പു കുറയ്ക്കുന്നു. ശരീരത്തിലെ അമിതമായ കൊഴുപ്പ് പുറന്തള്ളുന്നതിനും ഇത് സഹായിക്കും.

ഒരു തണ്ണിമത്തനില്‍ 90 ശതമാനവും വെള്ളമാണ് അടങ്ങിയിരിക്കുന്നത്. 100 ഗ്രാം തണ്ണിമത്തനില്‍ 30 കലോറി മാത്രമേ അടങ്ങിയിട്ടുള്ളൂ.

കൊഴുപ്പ് വേഗത്തില്‍ കുറയ്ക്കാന്‍ സഹായിക്കുന്ന അര്‍ജിനൈന്‍ എന്ന അമിനോ ആസിഡ് ധാരാളമായി തണ്ണിമത്തനില്‍ അടങ്ങിയിരിക്കുന്നു.

ശരീരത്തില്‍ ജലാംശം നിലനിര്‍ത്താന്‍ സഹായിക്കുന്നതിനൊപ്പം വിശപ്പ് കുറയ്ക്കാനും മികച്ചൊരു പഴവര്‍​ഗമാണിത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *