പഞ്ചസാര ഒട്ടും വേണ്ട, സ്വദിഷ്ടമായ ഹെൽത്തി ജ്യൂസ്‌

ജ്യൂസ് ഇഷ്ടമില്ലാത്തവര്‍ ആരാണുള്ളത്. ചൂട് കാലത്ത് കുടിക്കാന്‍ ഏറ്റവും നല്ലാണ് ജ്യൂസ്. അതോടൊപ്പം തന്നെ ആരോഗ്യത്തിന് വളരെയേറെ ഉത്തമവും. എന്നാല്‍ മിക്ക ആളുകളും നോ പറയുന്നതിന് പ്രധാന കാരണം അതിലെ പഞ്ചസാര തന്നെയാണ്. പ്രത്യേകിച്ചും പ്രമേഹരോഗികള്‍. മധുരം കഴിച്ചാല്‍ പ്രമേഹം അമിത ശരീരഭാരം തുടങ്ങിയ നിരവധി ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടായേക്കാം അതുകൊണ്ടു തന്നെ മിക്ക ആളുകളും മധുരം ഒഴിവാക്കുകയാണ് ചെയ്യുന്നത്. എന്നാല്‍ മധുരമുളള പഞ്ചസാര ചേര്‍ത്തിട്ടില്ലാത്ത സ്വാദിഷ്ടവും അതോടൊപ്പം ആരോഗ്യവുമായ ജ്യൂസ് എങ്ങനെയാണെന്ന് തയ്യാറാക്കി എടുക്കുക എന്ന് നോക്കാം.

ഇതിനായി ആദ്യം രണ്ടു ഗ്ലാസ് പാല്‍ എടുത്ത് നന്നായി തിളപ്പിച്ച്‌ തണുക്കാനായി മാറ്റി വയ്ക്കുക.

പിന്നീട് ഒരു ബീറ്റ്‌റൂട്ട് എടുത്ത് നന്നായി തൊലി കളഞ്ഞ ശേഷം കനംകുറഞ്ഞ കഷണങ്ങളായി അരിയുക. പിന്നീട് കാല്‍കപ്പ് വെള്ളവും ചേര്‍ത്ത് കുക്കറില്‍ നന്നായി അടിച്ചെടുക്കുക. തണുത്തതിനു ശേഷം ഇതിലേക്ക് ഒരു സ്പൂണ്‍ തേന്‍ കൂട്ടി ചേര്‍ത്ത് കൊടുക്കുക. പിന്നീട് നല്ല പഴുത്ത കാരയ്ക്ക കുരുകളഞ്ഞ് ബാക്കി പാല്‍ ചേര്‍ത്ത് നന്നായി അടിച്ചെടുക്കുക.

ശേഷം ബീറ്റ്‌റൂട്ട് ജ്യൂസ് ചേര്‍ത്ത് നന്നായി യോജിപ്പിച്ചെടുക്കുക. പിന്നീട് ഫ്രിഡ്ജില്‍ വെച്ച്‌ നന്നായി തണുപ്പിച്ച്‌ എടുക്കണം. സ്വാദിഷ്ടവും ആരോഗ്യകരമായ സ്‌പെഷ്യല്‍ ജ്യൂസ് തയ്യാര്‍. ഇതിനു പുറമേ ഒരു സ്പൂണ്‍ തേന്‍ കൂടിയാകുമ്ബോള്‍ ആവശ്യത്തിന് മധുരമായി. അതുകൊണ്ട് തന്നെ ഇതില്‍ ഒരു നുള്ള് പോലും പഞ്ചസാര പോലും ചേര്‍ക്കേണ്ട ആവശ്യമില്ല. പ്രതിരോധശക്തി വര്‍ദ്ധിപ്പിക്കുന്നതിനും ഏറെ നല്ലതാണ് ഈ ഹെല്‍ത്തി ജ്യൂസ്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *