കോഴിക്കോട്: വടകര മുക്കാളിയില്‍ പാളം മുറിച്ചു കടക്കുന്നതിനിടെ അമ്മയും മകളും ട്രെയിന്‍ തട്ടി മരിച്ചു.
കുന്നുമ്മക്കര നെല്ലാച്ചേരിയിലെ ആയിഷ മന്‍സില്‍ സെറീന(39), മകള്‍ തെസ്‌നി(18) എന്നിരാണ് മരിച്ചത്. രാവിലെ പതിനൊന്നരയ്ക്കായിരുന്നു സംഭവം നടന്നത്. ഹാപ്പ തിരുന്നല്‍വേലി എക്‌സ്പ്രസാണ് ഇടിച്ചത്. മൃതദേഹങ്ങള്‍ ജില്ലാ ആശുപത്രിയില്‍ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.














