വക്കീൽ കോട്ടണിഞ്ഞ് സൂര്യ; ഞാനവേൽ സിനിമയുടെ ലൊക്കേഷൻ ചിത്രങ്ങൾ പുറത്ത്

അഭിനയമികവ് കൊണ്ട് പ്രൂക്ഷകരെ അത്ഭുതപ്പെടുത്തുന്ന നടനാണ് സൂര്യ. കാക്ക കാക്കയിലെ അൻപുസെൽവനും സുരറൈ പോട്രൂവിലെ നെടുമാരനുമെല്ലാം അതിന് ഉദ്ദാഹരണം. ഇപ്പോഴിതാ നടന്റെ പുതിയ സിനിമയുടെ ലൊക്കേഷൻ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്.

മുടി നീട്ടിവളർത്തി വക്കീൽ കോട്ടണിഞ്ഞ് നിൽക്കുന്ന സൂര്യയുടെ ചിത്രങ്ങളാണ് ആരാധകർ സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെക്കുന്നത്. കൂട്ടത്തിൽ ഒരുവൻ എന്ന ചിത്രത്തിന്റെ സംവിധായകൻ ഞാനവേലിനൊപ്പം ഒന്നിക്കുന്ന സിനിമയിലെ ലൊക്കേഷൻ ചിത്രമാണ് ഇപ്പോൾ വൈറലാകുന്നത്.

സൂര്യ ആദ്യമായി വക്കീൽ വേഷം അണിയുന്ന ചിത്രം എന്ന ഖ്യാതിയോടെയാണ് ചിത്രം ഒരുങ്ങുന്നത്. സൂര്യ39 എന്ന് താത്കാലിക നാമം നൽകിയിരിക്കുന്ന ചിത്രത്തിൽ രജീഷ് വിജയൻ, മണികണ്ഠൻ തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *