ലോ അക്കാദമി: മാനേജ്‌മെന്റ് വിട്ടുവീഴ്ചയ്ക്കു തയാറാകണമെന്നു കോടിയേരി


ലോ അക്കാദമി സമരം വിദ്യാര്‍ഥി പ്രശ്‌നമാണെന്നും മാധ്യമങ്ങള്‍ ഇടപെട്ടു രാഷ്ട്രീയ പ്രശ്‌നമാക്കരുതെന്നും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. സമരപ്പന്തല്‍ സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയായിരുന്നു കോടിയേരി.


മറ്റു പലയിടത്തും കേള്‍ക്കാത്ത സംഭവങ്ങള്‍ ലോ അക്കാദമിയില്‍ ഉണ്ടായി. സമരത്തില്‍ മാനേജ്‌മെന്റ് വിട്ടുവീഴ്ചയ്ക്ക് തയാറാകണം. വിദ്യാഭ്യാസ വകുപ്പും ആഭ്യന്തരവകുപ്പും ഇടപെട്ടു പ്രശ്‌നങ്ങള്‍ പരിഹരിക്കണം.


ഭൂമി ഏറ്റെടുക്കണമെന്ന ആവശ്യം വിദ്യാര്‍ഥികള്‍ ഉന്നയിച്ചിട്ടില്ല. വിദ്യാര്‍ഥികളുടെ പ്രശ്‌നം അവര്‍ പരിഹരിച്ചുകൊള്ളും. ബിജെപിയുടെ കെണിയില്‍ സിപിഎം വീഴില്ലെന്നും കോടിയേരി പറഞ്ഞു.



Sharing is Caring