കാലിനടിയിലെ മണ്ണ് ബിജെപി കൊണ്ടുപോവുന്നു : ആന്റണി


കോണ്‍ഗ്രസ് നേതാക്കള്‍ക്ക് മുന്നറിയിപ്പുമായി എകെ ആന്റണി. നേതാക്കള്‍ പിണങ്ങിനിന്നാല്‍ പാര്‍ട്ടി ക്ഷീണിക്കുമെന്ന് ആന്റണി പറഞ്ഞു. കെപിസിസി എക്‌സിക്യൂട്ടീവിലാണ് ഉമ്മന്‍ ചാണ്ടിക്കെതിരേ ആന്റണിയുടെ പരോക്ഷ വിമര്‍ശനം. പകല്‍ കോണ്‍ഗ്രസും രാത്രി ആര്‍എസ്എസുമായി നടക്കുന്നവരെ പാര്‍ട്ടിക്ക് വേണ്ട.


കാലിനടിയിലെ മണ്ണ് ബിജെപി കൊണ്ടുപോകുകയാണ്. പാര്‍ട്ടിയില്ലെങ്കില്‍ എല്ലാം നഷ്ടമാകും. വിദ്യാര്‍ഥി-യുവജന നേതാക്കള്‍ പ്രസ്താവനകളില്‍ ജീവിക്കുകയാണെന്നും ആന്റണി പറഞ്ഞു.




Sharing is Caring