ഹോളിവുഡ് താരം ജോണ്‍ ഹര്‍ട്ട് അന്തരിച്ചു


ഹോളിവുഡ് താരം ജോണ്‍ ഹര്‍ട്ട് (77) അന്തരിച്ചു. അര്‍ബുദ രോഗബാധയെ തുടര്‍ന്നാണ് അന്ത്യം.


ദ എലഫെന്റ് മാന്‍, എ മാന്‍ ഫോര്‍ ഓള്‍ സീസണ്‍സ്, എലീയന്‍. മിഡ്‌നൈറ്റ് എക്‌സ്പ്രസ്, ഹാരിപോട്ടര്‍ തുടങ്ങിയ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. ബാഫ്ത, ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാരം എന്നിവ ലഭിച്ചിട്ടുണ്ട്. സിനിമയ്ക്കു പുറമേ ടെലിവിഷന്‍ നാടകരംഗത്തും ഹര്‍ട്ട് സജീവമായിരുന്നു.


അടുത്തിടെ അമേരിക്കന്‍ പ്രസിഡന്റ് ജോണ്‍ എഫ് കെന്നഡിയുടെ ജീവിതം ഇതിവൃത്തമാക്കിയ ചിത്രത്തില്‍ കെന്നഡിയുടെ ഭാര്യാപിതാവായി ജോണ്‍ഹര്‍ട്ട് അഭിനയിച്ചിരുന്നു.സിനിമാരംഗത്തെ അനശ്വരനായ താരമാണ് ജോണ്‍ ഹര്‍ട്ടെന്ന് സംവിധായകന്‍ മെല്‍ ബ്രൂക്സ് അഭിപ്രായപ്പെട്ടു.



Sharing is Caring