ഡല്‍ഹി വസന്ത്കുഞ്ച് മേഖലയില്‍ മോട്ടോര്‍ ഷെല്‍ കണ്ടെത്തി


ഡല്‍ഹിലെ വസന്ത്കുഞ്ച് മേഖലയില്‍ നിന്നും മോട്ടോര്‍ ഷെല്‍ കണ്ടെത്തിയത് പരിഭ്രാന്തി പടര്‍ത്തി. ഇന്ന് രാവിലെയാണ് സംഭവം. ദേശീയ സുരക്ഷാ വിഭാഗം സ്ഥലത്തെത്തിയാണ് ഷെല്‍ നിര്‍വീര്യമാക്കിയത്.


പാര്‍ക്കില്‍ അസ്വാഭാവിക വസ്തു കണ്ടെത്തിയെന്ന ഫോണ്‍ സന്ദേശം ലഭിച്ചതിനെ തുടര്‍ന്ന് പൊലിസ് എത്തി പരിശോധന നടത്തിയപ്പോഴാണ് മോട്ടോര്‍ഷെല്‍ കണ്ടെത്തിയത്. സംഭവത്തെ തുടര്‍ന്ന് പൊലിസ് അന്വേഷണം തുടങ്ങി.




Sharing is Caring