കശ്മിരില്‍ മഞ്ഞുവീഴ്ച്ചയില്‍ അഞ്ച് സൈനികര്‍ കുടുങ്ങി


കശ്മിരില്‍ മഞ്ഞുവീഴ്ച്ചയില്‍ അഞ്ച് സൈനികര്‍ കുടുങ്ങി. കുപ്‌വാരയിലെ സൈനിക പോസ്റ്റിനു നേരെയുണ്ടായ മഞ്ഞുവീഴ്ച്ചയിലാണ് സൈനികരെ കാണാതായത്. രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.


കഴിഞ്ഞ ദിവസം കശ്മിരിലുണ്ടായ മഞ്ഞുവീഴ്ച്ചയില്‍ 21 പേര്‍ മരിച്ചിരുന്നു. നാല് ദിവസമായി തുടരുന്ന കനത്ത മഞ്ഞുവീഴ്ച്ചയില്‍ 16 സൈനികരും അഞ്ച് നാട്ടുകാരുമാണ് മരിച്ചത്.


സംസ്ഥാനത്ത് ഇനിയും ശക്തമായ മഞ്ഞുവര്‍ഷമുണ്ടാകുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രങ്ങള്‍ നല്‍കുന്ന വിവരം



Sharing is Caring