ലോ അക്കാദമിയുടെ പ്രധാന കവാടം പൂര്‍ണമായും പൊളിച്ചു നീക്കി


തിരുവനന്തപുരം: ലോ അക്കാദമിയുടെ പ്രധാനകവാടം പൂര്‍ണമായും റവന്യൂ വകുപ്പ് പൊളിച്ചു നീക്കി. കഴിഞ്ഞ ദിവസം പ്രധാന കവാടത്തിലെ ഗേറ്റ് റവന്യൂ ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ മാനേജ്‌മെന്റ് പൊളിച്ച് മാറ്റിയിരുന്നു.


എന്നാല്‍ കവാടം പൂര്‍ണമായും പൊളിച്ചു നീക്കണമെന്നു റവന്യൂ ഉദ്യോഗസ്ഥര്‍ നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍ മാനേജ്‌മെന്റ് നടപടി എടുക്കാത്തതിനെത്തുടര്‍ന്ന് റവന്യൂ വകുപ്പുദ്യോഗസ്ഥര്‍ നേരിട്ടെത്തി നടപടി സ്വീകരിക്കുകയായിരുന്നു.


റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറി പി.എച്ച് കുര്യന്റെ റിപ്പോര്‍ട്ടിനെത്തുടര്‍ന്നാണ് റവന്യൂ വകുപ്പ് നടപടികള്‍ ശക്തമാക്കിയത്. ജലവകുപ്പിന്റെ ഭൂമിയിലുള്ള നിര്‍മ്മാണം പൂര്‍ണമായും പൊളിച്ചു നീക്കണമെന്നായിരുന്നു റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിരുന്നത്



Sharing is Caring