ലോക ബാഡ്മിന്റണ്‍: ശ്രീകാന്തിനും പ്രണോയിക്കും ജയത്തോടെ തുടക്കം

ബാസല്‍ (സ്വിറ്റ്‌സര്‍ലന്‍ഡ്): ലോക ബാഡ്മിന്റണ്‍ ചാമ്ബ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ കിഡംബി ശ്രീകാന്തിനും മലയാളി താരം എച്ച്‌.എസ്. പ്രണോയിയിക്കും വിജയത്തുടക്കം. ഒരു മണിക്കൂറും ആറ് മിനിറ്റും നീണ്ട മത്സരത്തില്‍ ശ്രീകാന്ത് അയര്‍ലന്‍ഡിന്റെ നട്ട് എന്‍ഗുയിനെ തോല്‍പ്പിച്ചു (17-21, 21-16, 21-6). പുരുഷ സിംഗിള്‍സിലെ ആദ്യ മത്സരമാണ് ശ്രീകാന്തിന്റേത്.

തിരുവനന്തപുരം സ്വദേശിയായ പ്രണോയ്, ഫിന്‍ലന്‍ഡിന്റെ എയ്റ്റു ഒസ്‌കാരി ഹെയ്‌നോയെ തോല്‍പ്പിച്ച്‌ (17-21, 21-10, 21-11) രണ്ടാം റൗണ്ടിലെത്തി. ചൈനീസ് താരം ലിന്‍ ഡാനാണ് രണ്ടാം റൗണ്ടില്‍ പ്രണോയിയുടെ എതിരാളി. മറ്റൊരു ഇന്ത്യന്‍ താരം ബി. സായ് പ്രണീത് ഒന്നാം റൗണ്ടില്‍ കാനഡയുടെ ജേസണ്‍ ആന്റണി പൊ ഷ്യൂവിനെ തോല്‍പ്പിച്ചു.

തിങ്കളാഴ്ച തുടങ്ങിയ ലോക ചാമ്ബ്യന്‍ഷിപ്പിലെ പുരുഷവിഭാഗത്തില്‍ ജപ്പാന്റെ കെന്റോ മൊമോറ്റയും വനിതകളില്‍ ജപ്പാന്റെ അകാനെ യമാഗുച്ചിയുമാണ് ഒന്നാം സീഡ്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *