ലോകത്ത് കോവിഡ് മരണം രണ്ടര ലക്ഷത്തിലേക്ക്

ലോകത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം രണ്ടര ലക്ഷത്തോട് അടുക്കുകയാണ്. രോഗബാധിതര്‍ 35,60,000 കടന്നു. അമേരിക്കയില്‍ 68,500 ലധികം മരണം റിപ്പോര്‍ട്ട് ചെയ്തു. അമേരിക്കയില്‍ ഇന്നലെ മാത്രം കോവിഡ് ബാധിച്ച് 1000ലധികം പേര്‍ മരിച്ചു. 20,000ലധികം പുതിയ കോവിഡ് കോസുകളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. രാജ്യത്ത് ലോക്ഡാണില്‍ ഇളവ് നല്‍കിയത് ആശങ്ക വര്‍ധിപ്പിക്കുന്നുണ്ട്. യൂറോപ്പില്‍ ഇറ്റലിയിലും ബ്രിട്ടണിലും ആകെ മരണം 28,000 കടന്നു.

ലാറ്റിനമേരിക്കയില്‍ ഏറ്റവും കൂടുതല്‍ രോഗികള്‍ ബ്രസീലിലാണ്. ഒന്നരലക്ഷത്തിലധികം രോഗികളുള്ള ബ്രസീലില്‍ ഇന്നലെ മാത്രം 275 പേര്‍ മരിച്ചു. 7000ലധികം പേരാണ് ഇതുവരെ ബ്രസീലിന്‍ കോവിഡ് ബാധിച്ച് മരിച്ചത്. ഇറ്റലി ,ഫ്രാൻസ്, സ്പെയിൻ, ജർമനി അടക്കമുള്ള രാജ്യങ്ങൾ ഫാക്ടറികൾ, ഓഫിസുകൾ, വ്യാപാരസ്ഥാപനങ്ങള്‍ തുടങ്ങിയവ തുറക്കാന്‍ അനുമതി നല്‍കി.

ചൈനയില്‍ പുതിയ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഇവിടെ ആഭ്യന്തര യാത്ര നിയന്ത്രണങ്ങളിള്‍ ഇളവ് പ്രഖ്യാപിച്ചിട്ടുണ്ട്. റഷ്യയില്‍ 10,000 കേസുകളാണ് ഇന്നലെ റിപ്പോര്‍ട്ട് ചെയ്തത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *