ലോകത്തെ ഏറ്റവും ശക്തിയേറിയ റോക്കറ്റ് വിക്ഷേപിച്ചു

ലോകത്തെ ഏറ്റവും ശക്തിയേറിയ റോക്കറ്റ് ഫാല്‍ക്കണ്‍ ഹെവി വിജയകരമായി പരീക്ഷിച്ചു. വ്യവസായ ഭീമന്‍ എലന്‍ മസ്‌കിന്റെ നേതൃത്വത്തിലുള്ള സ്‌പേസ് എക്‌സ് ആണ് ഈ റോക്കറ്റ് വിക്ഷേപിച്ചത്. അമേരിക്കന്‍ സമയം പുലര്‍ച്ചെ 1.30നായിരുന്നു വിക്ഷേപണം. ഫ്‌ളോറിഡയിലെ കെന്നഡി സ്‌പെയ്‌സ് സെന്ററില്‍ നടന്ന വിക്ഷേപണം കാണാന്‍ ആയിരക്കണക്കിനാളുകളെത്തിയിരുന്നു.

വിക്ഷേപണത്തിനായി 2500 ടണ്‍ ഊര്‍ജം ഉപയോഗിച്ചു. 63,500 കിലോഗ്രാം ചരക്ക് ഭൂമിക്ക് പുറത്തെത്തിക്കാനുള്ള ശേഷി ഫാല്‍ക്കണ്‍ ഹെവിയ്ക്കുണ്ട്. ചൊവ്വയിലേക്കും ചന്ദ്രനിലേക്കും മനുഷ്യനെ അയക്കാനുള്ള ശ്രമങ്ങള്‍ക്ക് ഫാല്‍ക്കണ്‍ ഹെവി റോക്കറ്റിന്റെ ഈ വിജയകരമായ വിക്ഷേപണം പ്രതീക്ഷ നല്‍കുന്നു. പരീക്ഷണം വിജയകരമായാല്‍ അത് അനന്ത സാധ്യതകളാണ് സൃഷ്ടിക്കുകയെന്ന് മസ്‌ക് നേരത്തെ അഭിപ്രായപ്പെട്ടിരുന്നു. 2004 ല്‍ വിക്ഷേപിച്ച ഡെല്‍റ്റ് ഫോര്‍ ഹെവി റോക്കറ്റിന്റെ റെക്കോര്‍ഡ് ഫാല്‍ക്കണ്‍ മറികടന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *