ലോകകപ്പ് യോഗ്യതാ റൗണ്ടില്‍ ഇന്ത്യക്ക് ആദ്യജയം


ഏഷ്യന്‍ ലോകകപ്പ് യോഗ്യതാ റൗണ്ടില്‍ ഗുവാമിനെതിരെ ഇന്ത്യക്ക് ജയം. എതിരില്ലാത്ത ഒരു ഗോളിനാണ് ബെംഗളൂരു ശ്രീകണ്ഡീരവ സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഇന്ത്യ ജയം കണ്ടത്. യോഗ്യതാ റൗണ്ടില്‍ ഇന്ത്യയുടെ ആദ്യ ജയമാണിത്.
കളി തുടങ്ങി പത്താംമിനിറ്റില്‍ തന്നെ ഇന്ത്യ ഗോള്‍ കണ്ടെത്തി. കൂട്ടായ മുന്നേറ്റത്തിനൊടുവില്‍ റോബിന്‍ സിങ്ങാണ് ഇന്ത്യക്കായി സ്‌കോര്‍ ചെയ്തത്. ഛേത്രി നല്‍കിയ പന്തുമായി ഇടതുവിങ്ങില്‍ നിന്നും ഡിഫന്‍ഡറെ വെട്ടിച്ച് ബോക്‌സിനകത്തു കയറിയ റോബിന്‍ സിങ് തൊടുത്ത ഷോട്ടില്‍ ഗോള്‍ കീപ്പര്‍ക്ക് കാര്യമായൊന്നും ചെയ്യാനുണ്ടായിരുന്നില്ല.




Sharing is Caring