കൊയിലാണ്ടി നഗരസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട 44 അംഗങ്ങളുടെ സത്യപ്രതിജ്ഞ ഇന്ന് കൊയിലാണ്ടി ടൗണ്‍ഹാളിന് സമീപം തയ്യാറാക്കിയ പ്രത്യേക വേദിയില്‍ നടത്തി. നഗരസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട പ്രായം കൂടിയ അംഗമായ ചൊളയടത്ത് ബാലന്‍നായര്‍ക്ക് റിട്ടേണിങ് ഓഫീസര്‍ കൂടിയായ ജില്ലാ പട്ടികജാതി വികസനഓഫീസര്‍ കെ.പത്മരാജന് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. തുടര്‍ന്ന് ബാലന് നായര്‍ മറ്റ് അംഗങ്ങള്‍ക്ക് പ്രതിജ്ഞാവാചകം ചൊല്ലിക്കൊടുത്തു. 44അംഗ നഗരസഭയില്‍ എല്‍ഡി.എഫിന് 28 സീറ്റും യുഡി.എഫിന് 13ഉം ഒരു സിപി.എം വിമതനും രണ്ട് ബി.ജെ.പി അംഗങ്ങളുമാണുള്ളത്. അടുത്ത ആഴ്ചയാണ് ചെയര്മാന് ,വൈസ്ചെയര്‍മാന്‍ തെരഞ്ഞെടുപ്പ്.സത്യപ്രതിജ്ഞ ചെയ്ത അംഗങ്ങളുടെ ആദ്യ യോഗം നഗരസഭാഹാളില്‍ ചേര്‍ന്നു.അദ്ധ്യക്ഷ ഉപാദ്ധ്യക്ഷ പദവിയിലേക്കുള്ള തെരഞ്ഞെടുപ്പ് സംബന്ധിച്ച് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്റെ അറിയിപ്പ് സെക്രട്ടറി വായിച്ചു. എം.എല്‍.എ കെ.ദാസന് , കെ.ശാന്ത,ടി.കെ ചന്ദ്രന്, തുടങ്ങിവര്‍ ചടങ്ങില്‍ പങ്കെടുത്തു.












