കെ എം മാണിയെ കണക്കറ്റു വിമര്‍ശിച്ച് പി സി ജോര്‍ജ്


കെ എം മാണിയെ കണക്കറ്റു വിമര്‍ശിച്ച് പി സി ജോര്‍ജ്. ഒരു മനുഷ്യന്‍ ചാകാന്‍ പോകുമ്പോഴേലും സത്യം പറയും. ആത്മഹത്യാക്കുറിപ്പ് കോടതി പരിഗണിക്കുന്നത് അതുകൊണ്ടാണ്. കെ എം മാണിയുടെ ധനകാര്യ മാനേജ്‌മെന്റില്‍ കെടുകാര്യസ്ഥത വലിയതാണ്.


മാണി ധനകാര്യമന്ത്രിയായി ചുമതലയേറ്റെടുക്കുമ്പോള്‍ 58 കൊല്ലം കേരളത്തിന്റെ 88000 കോടിയായിരുന്നു. നാലുവര്‍ഷം കൊണ്ട് അത് 159000 കോടിയായി. കേരളത്തിലെ ജനങ്ങളെ കടക്കെണിയിലാക്കിയ കൊള്ളക്കാരനാണ് മാണി. പാവപ്പെട്ട കര്‍ഷകനെ പിടിച്ചുപറിക്കുകയാണ് മാണി. കര്‍ഷകരില്‍നിന്നു നികുതി പിടിച്ചുപറിച്ചതിന്റെ ശിക്ഷയാണ് ഇപ്പോള്‍ കിട്ടുന്നത്. കര്‍ഷകന്റെ ഒന്നാം നമ്പര്‍ ശത്രുവാണ് മാണി.




Sharing is Caring