യുവരാജ് സിംഗിന്റെ വിവാഹനിശ്ചയം കഴിഞ്ഞു; വധു ബ്രിട്ടീഷ് നടിയും മോഡലുമായ ഹസല്‍ കീച്ച്


ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ താരം യുവരാജ് സിംഗ് വിവാഹിതനാകുന്നു. ആരാധകരെ അത്ഭുതപ്പെടുത്തി ദീപാവലി ദിനത്തില്‍ യുവിയുടെ വിവാഹനിശ്ചയം കഴിഞ്ഞു. കാമുകിയും ബ്രിട്ടീഷ് നടിയും മോഡലുമായ ഹാസല്‍ കീച്ചാണ് യുവിയുടെ വധു. ഏറെക്കാലമായി ഇരുവരും പ്രണയത്തിലായിരുന്നു. ബാലിയില്‍ രഹസ്യമായിട്ടായിരുന്നു വിവാഹനിശ്ചയ ചടങ്ങുകള്‍. വിവാഹം നടക്കാന്‍ രണ്ടുമാസം എങ്കിലും കഴിയും. അടുത്ത വര്‍ഷം ഫെബ്രുവരിയിലായിരിക്കും വിവാഹം ഉണ്ടാകുക.




Sharing is Caring