ലോകകപ്പ് ഫുട്ബോളില്‍ ഇംഗ്ലണ്ടും അമേരിക്കയും പ്രീ ക്വാര്‍ട്ടറില്‍

ലോകകപ്പ് ഫുട്ബോളില്‍ വെയ്ല്‍സിനെ വീഴ്ത്തി ഇംഗ്ലണ്ടും ഇറാനെ മറികടന്ന് യുഎസ്‌എയും പ്രീ ക്വാര്‍ട്ടറിലെത്തി.വെയില്‍സിനെ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് മറികടന്ന ഇംഗ്ലണ്ട് ഗ്രൂപ്പ് ചാമ്ബ്യന്‍മാരായി പ്രീ ക്വാര്‍ട്ടറിലെത്തിയപ്പോള്‍ ഇറാന്‍റെ കനത്ത വെല്ലുവിളി മറികടന്ന് ഒരു ഗോള്‍ ജയവുമായാണ് യുഎസ്‌എ രണ്ടാം സ്ഥാനക്കാരായി ബി ഗ്രൂപ്പില്‍ നിന്ന് പ്രീ ക്വാര്‍ട്ടറിലെത്തിയത്. ഏഴ് പോയന്‍റുള്ള ഇംഗ്ലണ്ടാണ് ഗ്രൂപ്പ് ചാമ്ബ്യന്‍മാര്‍. അഞ്ച് പോയന്‍റുമായി യുഎസ്‌എ രണ്ടാം സ്ഥാനത്തെത്തി.

വെയ്ല്‍സിനെതിരെ ഗോള്‍രഹിതമായ ആദ്യ പകുതിക്ക് ശേഷം രണ്ടാം പകുതിയില്‍ രണ്ട് മിനിറ്റിന്‍റെ ഇടവേളയില്‍ രണ്ട് ഗോളടിച്ചാണ് ഇംഗ്ലണ്ട് ആധികാരിക ജയവുമായി പ്രീ ക്വാര്‍ട്ടര്‍ ഉറപ്പിച്ചത്. ഇഗ്ലണ്ടിനായി മാര്‍ക്കസ് റാഷ്ഫോര്‍ഡ് രണ്ട് ഗോള്‍ നേടിയപ്പോള്‍ ഫില്‍ ഫോഡന്‍റെ വകയായിരുന്നു മൂന്നാം ഗോള്‍. ഇറാനെതിരെ ആദ്യ പകുതിയില്‍ ക്രിസ്റ്റ്യന്‍ പുലിസിച്ച്‌ നേടിയ ഗോളിലാണ് യുഎസ്‌എ ജയിച്ചു കയറിയത്. പ്രീ ക്വാര്‍ട്ടറില്‍ ഇംഗ്ലണ്ട് എ ഗ്രൂപ്പ് റണ്ണറപ്പുകളായ സെനഗലിനെ നേടിരുമ്ബോള്‍ എ ഗ്രൂപ്പ് ചാമ്ബ്യന്‍മാരായ നെതര്‍ലന്‍ഡ്സാണ് യുഎസ്‌എയുടെ പ്രീ ക്വാര്‍ട്ടര്‍ എതിരാളികള്‍.

തുല്യശക്തികളുടെ പോരാട്ടം കണ്ട ആദ്യ പകുതിയില്‍ പത്താം മിനിറ്റില്‍ ഇംഗ്ലണ്ടിനാണ് ആദ്യ അവസരം ഒരുങ്ങിയത്. ഹാരി കെയ്നിന്‍റെ പാസില്‍ മാര്‍ക്കസ് റാഷ്ഫോര്‍ഡിന് നല്‍കിയ തുറന്ന അവസരം പക്ഷെ വെയ്ല്‍ ഗോള്‍ കീപ്പര്‍ വാര്‍ഡിന്‍റെ മുന്നോട്ടുള്ള കുതിപ്പില്‍ വിഫലമായി.തുടക്കം മുതല്‍ പന്ത് ഇംഗ്ലണ്ടിന്‍റെ കാലിലായിരുന്നെങ്കിലും കളിയുടെ വേഗം കൂട്ടാന്‍ അവര്‍ക്കായില്ല.പതിനെട്ടാം മിനിറ്റില്‍ ബോക്സിന് പുറത്ത് ഇംഗ്ലണ്ടിന് അനുകൂലമായി ഫ്രീ കിക്ക് ലഭിച്ചെങ്കിലും ഒന്നും സംഭവിച്ചില്ല.ആദ്യ 20 മിനിറ്റ് ഇരുഭാഗത്തു നിന്നും കാര്യമായ ആക്രമണ നീക്കങ്ങളൊന്നും ഉണ്ടാവഞ്ഞതോടെ മത്സരം വിരസമായി.ആദ്യ അര മണിക്കൂറില്‍ 76 ശതമാനം പന്ത് ഇംഗ്ലണ്ടിന്‍റെ കാലിലായിരുന്നു.38ാം മിനിറ്റില്‍ ലീഡെടുക്കാന്‍ ഫോഡന് അവസരം ലഭിച്ചെങ്കിലും നേരിയ വ്യത്യാസത്തില്‍ പന്ത് പുറത്തുപോയി.39-ാം മിനിറ്റില്‍ ഹെന്‍ഡേഴ്സന്‍റെ ക്രോസില്‍ ഡിഫ്ലക്‌ട് ചെയ്തുവന്ന പന്തില്‍ റാഷ്ഫോര്‍ഡ് റിച്ചാര്‍ലിസണെപ്പോലെ ഓവര്‍ഹെഡ് കിക്കെടുക്കാന്‍ ശ്രമിച്ചെങ്കിലും പുറത്തേക്ക് പോയി.

Spread the love

Leave a Reply

Your email address will not be published. Required fields are marked *