ന്യൂസിലാന്‍ഡിന് വടക്ക് കിഴക്കായി സ്ഥിതി ചെയ്യുന്ന സമോവ ദ്വീപുകളിലാണ് ആദ്യം പുതുവര്‍ഷം പിറന്നത്. അധികം വൈകാതെ ന്യൂസിലാന്‍ഡിലേക്കു കടന്ന 2016 നെ വര്‍ണ്ണാഭമായ വെടികെട്ടോടെയാണ് ഓക്ക്‌ലാന്‍ഡ് നഗരം വരവേറ്റത്. അടുത്തത് ആസ്‌ട്രേലിയയുടെ ഊഴമായിരുന്നു. ബ്രിസ്‌ബേനിലും സിഡ്‌നിയിലുമായ ആരംഭിച്ച ഓസ്‌ട്രേലിയയുടെ പുതുവര്‍ഷാഘോഷം പടിഞ്ഞാറന്‍ നഗരമായ പെര്‍ത്ത് വരെ നീണ്ടു.
ഓസ്‌ട്രേലിയക്ക് സമാന്തരമായി തന്നെ ഏഷ്യന്‍ നഗരങ്ങളും പുതുവത്സരത്തെ വരവേറ്റു. ജപ്പാന്‍ കൊറിയ, മലേഷ്യ, ബീജിംഗ്, ഹോംകോങ്ങ് എന്നീ നഗരങ്ങളും ആഘോഷത്തില്‍ ഒട്ടും പിശുക്കു കാട്ടിയില്ല.

ഇന്ത്യയില്‍ പുതുവര്‍ഷം പിറന്ന് മണിക്കൂറുകള്‍ക്കകം തന്നെ ഗള്‍ഫ് രാജ്യങ്ങളും 2016ലേക്ക് മിഴിതുറന്നു. ഇന്ത്യന്‍ സമയം പുലര്‍ച്ചെ മൂന്നരയോടെ റഷ്യന്‍ തലസ്ഥാന നഗരമായ മോസ്‌കോയും അഞ്ചരയോടെ തന്നെ യുറോപ്യന്‍ നഗരങ്ങളും 2015 ന് വിട നല്‍കി. ആഫ്രിക്കയും ലാറ്റിനമേരിക്കയും കടന്ന് മുന്നേറുന്ന പുതുവര്‍ഷം അമേരിക്കന്‍ സമോവാ ദ്വീപുകളിലും ഹാവോളഡ് ദ്വീപുകളിലും ആയിരിക്കും ഏറ്റവും ഒടുവിലായി എത്തുക.













