ഈ വര്‍ഷത്തെ മകരസംക്രമപൂജ മകരവിളക്ക് ദിവസമായ ഈ മാസം 15ന് പുലര്‍ച്ചെ 1.29നു നടക്കും. വര്‍ഷങ്ങള്‍ക്കു ശേഷമാണ് അതിരാവിലെ മകരസംക്രമപൂജ സന്നിധാനത്ത് നടക്കുവാന്‍ പോവുന്നത്. സൂര്യന്‍ ധനുരാശിയില്‍ നിന്ന് മകരം രാശിയിലേക്ക് മാറുന്ന മുഹൂര്‍ത്തത്തിലാണ് സംക്രമപൂജയും, അഭിഷേകവും നടക്കുക.
സൂര്യന്‍ ദക്ഷിണായനത്തില്‍ നിന്ന് ഉത്തരായനത്തിലേക്ക് മാറുന്ന സമയം കൂടിയാണിത്. സംക്രമപൂജയും, സംക്രമ അഭിഷേകവും പൂര്‍ത്തിയാക്കിയ ഉടന്‍ വീണ്ടും നട അടയ്ക്കും. പിന്നീട് പുലര്‍ച്ചെ മൂന്നിനു നടതുറന്നതിന് ശേഷം മാത്രമെ തീര്‍ത്ഥാടകര്‍ക്ക് അയ്യപ്പദര്‍ശനം സാധ്യമാവൂ. അന്ന് വൈകിട്ടാണ് മകരജ്യോതിയും,മകരവിളക്കും സന്നിധാനത്ത് ദര്‍ശിക്കാനാവുക














