പൃഥ്വിരാജ് നായകനാകുന്ന പുതിയ ചിത്രം പാവാടയുടെ ട്രെയിലര്‍ പുറത്തിറങ്ങി


പൃഥ്വിരാജ് നായകനാകുന്ന പുതിയ ചിത്രം പാവാടയുടെ ട്രെയിലര്‍ പുറത്തിറങ്ങി. അച്ഛാദിന് ശേഷം ജി മാര്‍ത്താണ്ഡന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മിയ, അനൂപ് മേനോന്‍, നെടുമുടി വേണു, മണിയന്‍പിള്ള രാജു തുടങ്ങിയവര്‍ മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.


ബിപിന്‍ ചന്ദ്രനും ഷിബിന്‍ ഫ്രാന്‍സിസും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്. പ്രദീപ് നായരാണ് ഛായാഗ്രഹണം. മണിയന്‍പിള്ള രാജു പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ മണിയന്‍പിള്ള രാജു നിര്‍മ്മിച്ച ഈ ചിത്രം ആന്റോ ജോസഫ് ഫിലിം കമ്പനിയാണ് പ്രദര്‍ശത്തിനെത്തിക്കുന്നത്.




Sharing is Caring