ലൈവ് ആയത് അറിയാതെ കോലി-ശാസ്ത്രി ചര്‍ച്ച; ആ രഹസ്യം പരസ്യമായി

മുംബൈ: ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ ഇന്ത്യൻ നിരയിൽ പേസർ മുഹമ്മദ് സിറാജ് ഉണ്ടാകുമോ? ടീമുമായി അടുത്ത വൃത്തങ്ങൾക്കല്ലാതെ മറ്റാർക്കും വ്യക്തമായ ഉത്തരം നൽകാൻ സാധിക്കാത്ത ഈ ചോദ്യത്തിന്റെ ഉത്തരം സിറാജ് ഇന്ത്യൻ നിരയിൽ ഉണ്ടാകും എന്നതാണ്.

ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോലിയും പരിശീലകൻ രവി ശാസ്ത്രിയും തമ്മിലുള്ള രഹസ്യ സംഭാഷണം ചോർന്നതോടെയാണ് ഇക്കാര്യം വെളിപ്പെട്ടത്.

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലും ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കുമായി ഇംഗ്ലണ്ടിലേക്ക് പുറപ്പെടും മുമ്പ് ക്യാപ്റ്റന്റെയും കോച്ചിന്റെയും വിർച്വൽ വാർത്താ സമ്മേളനമുണ്ടായിരുന്നു. മുംബൈയിലെ ഒരു ഹോട്ടലിൽ നിന്ന് ഇരുവരും ഓൺലൈനായി വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു. ഇതിനിടെ ചർച്ച ലൈവ് ആയത് ശ്രദ്ധിക്കാതെ കോലി ശാസ്ത്രിയോട് പറഞ്ഞ കാര്യം ഇതോടെ പരസ്യമായി. വൈകാതെ ഇത് സോഷ്യൽ മീഡിയയിലും വൈറലായി.

Spread the love

Leave a Reply

Your email address will not be published. Required fields are marked *