വടക്കാഞ്ചേരി ലൈഫ് മിഷൻ പദ്ധതി സംബന്ധിച്ച കേസില്‍ സര്‍ക്കാരിന് ആശ്വാസം. സിബിഐ അന്വേഷണം ഹൈക്കോടതി സ്റ്റേ ചെയ്തു. രണ്ട് മാസത്തേക്കാണ് സ്റ്റേ. സംസ്ഥാന സര്‍ക്കാരും യൂണിടാക്കും നല്കിയ ഹരജിയിലാണ് സ്റ്റേ.
ജസ്റ്റിസ് വി ജി അരുണിന്റെ ബെഞ്ചാണ് ഹരജി പരിഗണിച്ചത്. വടക്കാഞ്ചേരി ലൈഫ് മിഷൻ ഇടപാടിനെ കുറിച്ച് അന്വേഷിക്കാൻ സിബിഐയ്ക്ക് അധികാരമില്ലെന്നാണ് സർക്കാര്‍ വാദിച്ചത്.