ഇന്ത്യയില്‍ കോവിഡ്​ വ്യാപനം കുറയുന്നു;രോഗികളുടെ എണ്ണം രണ്ട്​ മാസത്തിനുള്ളിലെ ഏറ്റവും താഴ്​ന്ന നിലയില്‍

രാജ്യത്തെ പ്രതിദിന കോവിഡ്​ രോഗികളുടെ എണ്ണം രണ്ട്​ മാസത്തിനുള്ളിലെ ഏറ്റവും താഴ്​ന്ന നിലയില്‍. ഇന്ത്യയില്‍ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ രോഗബാധിതരേക്കാള്‍ കൂടുതല്‍ പേര്‍ രോഗമുക്തി നേടി. 24 മണിക്കൂറിനിടെ 55,342 പേര്‍ക്കാണ്​ കോവിഡ്​ സ്ഥിരീകരിച്ചത്​. ഇതോടെ ആകെ കോവിഡ്​ ബാധിതരുടെ എണ്ണം 71.75 ലക്ഷമായി. ആഗസ്​റ്റ്​ 18 ന്​ ശേഷം ആദ്യമായാണ്​ പ്രതിദിന രോഗികളുടെ എണ്ണം 55,000ത്തില്‍ എത്തിയിരിക്കുന്നത്​.
കഴിഞ്ഞ 24 മണിക്കൂറിനിടെ 706 മരണങ്ങളും റിപ്പോര്‍ട്ട്​ ചെയ്​തു. രാജ്യത്തെ കോവിഡ്​ മരണനിരക്ക്​ 1.5 ശതമാനമായി. രാജ്യത്ത്​ ഇതുവരെ 1,09, 856 മരണമാണ്​ റിപ്പോര്‍ട്ട്​ ചെയ്​തിട്ടുള്ളത്​.
കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 77,760 പേര്‍ രോഗമുക്തി നേടി. ഇതോടെ രാജ്യത്ത്​ രോഗമുക്തി നേടിയവരുടെ എണ്ണം 62, 27, 296 ആയി.ഇന്ത്യയുടെ കോവിഡ്​ രോഗമുക്തി നിരക്ക്​ 86.8 ശതമാനമായി ഉയര്‍ന്നു.
അതേസമയം നിലവിലുള്ള കോവിഡ് രോഗികളുടെ എണ്ണം 8.38 ലക്ഷമായി കുറഞ്ഞു. തുടര്‍ച്ചയായ അഞ്ചാം ദിവസമാണ് സജീവമായ കോവിഡ്​ കേസുകള്‍ 9 ലക്ഷത്തില്‍ താഴെയായി തുടരുന്നത്.
ഇന്ത്യയുടെ ശരാശരി പ്രതിവാര കോവിഡ്​ പോസിറ്റീവ് നിരക്ക് 8.4 ശതമാനത്തില്‍ നിന്ന് 6.3 ശതമാനമായി കുറഞ്ഞിട്ടുണ്ട്​.

Spread the love

Leave a Reply

Your email address will not be published. Required fields are marked *