ലൈംഗിക വിവാദം: ഡല്‍ഹി മുന്‍ മന്ത്രിക്ക് ജാമ്യം ലഭിച്ചു


ലൈംഗിക വിവാദത്തില്‍ അറസ്റ്റിലായ ആം ആദ്മി പാര്‍ട്ടി മുന്‍ മന്ത്രി സന്ദീപ് കുമാറിന് ജാമ്യം ലഭിച്ചു. ബലാത്സംഗക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്ത സന്ദീപ് കുമാറിന് ഡല്‍ഹി കോടതിയാണ് ജാമ്യം അനുവദിച്ചത്. ഡല്‍ഹിയിലെ വനിത ശിശു ക്ഷേമ വകുപ്പിന്‍റെ മുന്‍ മന്ത്രിയാണ് സന്ദീപ് കുമാര്‍.
ഒരു യുവതിക്കൊപ്പമുള്ള ലൈംഗിക ദൃശ്യങ്ങള്‍ പുറത്ത് വന്നതിനെ തുടര്‍ന്നാണ് സന്ദീപ് കുമാറിനെ മന്ത്രിസഭയില്‍ നിന്ന് പുറത്താക്കിയത്. ദൃശ്യങ്ങള്‍ പുറത്ത് വന്നതോടെ സന്ദീപ് കുമാര്‍ തന്നെ ബലാത്സംഗം ചെയ്തുവെന്ന് ആരോപിച്ച്‌ യുവതി പരാതി നല്‍കുകയും ചെയ്തു. തുടര്‍ന്ന് സെപ്റ്റംബര്‍ 3ന് ഡല്‍ഹി പോലീസ് സന്ദീപ് കുമാറിനെ അറസ്റ്റ് ചെയ്യുകയായിരുന്നു.




Sharing is Caring