ആരോപണങ്ങളും സത്യമല്ലാത്ത വാര്‍ത്തകളും തന്നെ കടുത്ത മാനസിക സംഘര്‍ഷത്തിലെത്തിച്ചു: പി.കെ ജയലക്ഷമി

ഇല്ലാത്ത ആരോപണങ്ങളും സത്യമല്ലാത്ത വാര്‍ത്തകളും തന്നെ കടുത്ത മാനസിക സംഘര്‍ഷത്തിലാക്കിയിരിക്കുകയാണെന്നും താന്‍ ആത്മഹത്യയുടെ വക്കിലാണെന്നും മുന്‍ മന്ത്രി പി.കെ ജയലക്ഷമി. തനിക്കെതിരെ വാര്‍ത്തകള്‍ ചമയ്ക്കുന്നത് ചില സൈബര്‍ ക്വട്ടേഷന്‍ സംഘങ്ങളാണെന്നും ഇത്തരം സംഘങ്ങളെക്കുറിച്ച്‌ അന്വേഷ്ണം നടത്തി സത്യം പുറത്തുകൊണ്ടുവരണമെന്നും പി.കെ ജയലക്ഷമി പറഞ്ഞു.
ആദിവാസി സമൂഹത്തില്‍പ്പെട്ട തന്നെ താറടിച്ച്‌ കാണിക്കരുതെന്നും മന്ത്രിയായിരുന്ന സമയത്ത് മാതൃകാപരമായ നിരവധി പദ്ധതികള്‍ നടപ്പാക്കിയിട്ടുണ്ടെന്നും ചീഫ് സെക്രട്ടറി തുടങ്ങി കലക്ടര്‍ വരെ ഇടപെട്ടാണ് പലതും നടപ്പാക്കിയത്. എന്നാല്‍ എല്ലാ പ്രശ്നത്തിനും കാരണം താനാണെന്ന് വരുത്തിത്തിര്‍ക്കുകയാണ് ചിലര്‍.ആദിവാസികളുടെ കടം എഴുതിത്തള്ളുന്നതില്‍ തന്‍റെ ബന്ധുക്കള്‍ക്ക് അനര്‍ഹമായി സൗജന്യം കൊടുത്തു എന്നതാണ് പി.കെ ജയലക്ഷമിക്കു നേരെയുള്ള ആരോപണം. കഴിഞ്ഞ സര്‍ക്കാരിന്‍റെ കാലത്ത് പട്ടികവര്‍ഗവികസനവകുപ്പിനെതിരെ ഉയര്‍ന്ന ചില അഴിമതി ആരോപണങ്ങള്‍ അന്വേഷിക്കണമെന്ന് കെപിസിസി പ്രസിഡന്‍റ് വി.എം സുധീരന്‍ ആവശ്യപ്പെട്ടത് തന്‍റെ അറിവോടെയാണെന്നും ജയലക്ഷമി പറഞ്ഞു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *