ലൈംഗിക താല്‍പ്പര്യം നിരസിച്ചതിനെ തുടര്‍ന്ന്‌;റഷ്യന്‍ യുവതിക്ക്‌ ആസിഡ്‌ ആക്രമണം


ഇന്ത്യന്‍ സന്ദര്‍ശനത്തിനായി എത്തിയ റഷ്യന്‍ യുവതിക്ക്‌ നേരെ ഇന്ത്യന്‍ യുവാവ്‌ ആസിഡ്‌ ഒഴിച്ച സംഭവം ലൈംഗിക താല്‍പ്പര്യം നിരസിച്ചതിനെ തുടര്‍ന്ന്‌. നാലു മാസം മുമ്പ്‌ വാരണാസിയില്‍ സന്ദര്‍ശനത്തിനെത്തിയ ദാര്യാ യൂരിയേവ എന്ന 23 കാരിക്ക്‌ നേരെ ആയിരുന്നു ആക്രമണം. ഇവരെ ഗുരുതരമായി പൊള്ളലേറ്റ നിലയില്‍ ബനാറസ്‌ ഹിന്ദു യൂണിവേഴ്‌സിറ്റി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരുടെ നില ഗുരുതരമായി തുടരുകയാണ്‌.
സിദ്ധാര്‍ത്ഥ്‌ ശ്രീവാസ്‌തവ എന്ന യുവാവാണ്‌ പിടിയലായത്‌. ഇന്ത്യന്‍ ആത്മീയത തേടിയെത്തിയ വിദേശ യുവതിക്ക്‌ നേരെ വെള്ളിയാഴ്‌ചയായിരുന്നു ഇയാള്‍ ആസിഡ്‌ ഒഴിച്ചത്‌. ഇയാളുമായി അടുത്ത സൗഹുദത്തിലായിരുന്ന റഷ്യക്കാരി ഇയാളുടെ കുടുംബ വീട്ടിലായിരുന്നു താമസിച്ചിരുന്നത്‌. പുലര്‍ച്ചെ നാലു മണിയോടെ ഉറങ്ങിക്കിടന്ന കുടുംബാംഗങ്ങള്‍ ഒരു അലര്‍ച്ചകേട്ട്‌ ഞെട്ടിയുണരുകയും ടെറസില്‍ ചെന്ന്‌ നോക്കുമ്പോള്‍ യുവതി വേദന കൊണ്ട്‌ പുളയുന്നതും കാണുകയായിരുന്നു. തുടര്‍ന്ന്‌ വീട്ടുകാര്‍ ഇവരെ തൊട്ടടുത്ത ബനാറസ്‌ ഹിന്ദു യൂണിവേഴ്‌സിറ്റി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരുടെ നില ഗുരുതരമായി തുടരുകയാണ്‌.




Sharing is Caring