ലൈംഗിക അതിക്രമങ്ങള്‍ക്ക് എതിരെ ലൊസാഞ്ചലസില്‍ ‘മീ ടൂ’ പ്രതിഷേധ മാര്‍ച്ച്


ലൈംഗികമായി നേരിടുന്ന അതിക്രമങ്ങള്‍ക്കെതിരേ സമൂഹമാധ്യമങ്ങളില്‍ തരംഗമായ ഹാഷ്ടാഗ് മീ ടൂ (metoo) ആഗോളവ്യാപകമായി സ്ത്രീകള്‍ ഏറ്റെടുത്തിരുന്നു.
തുടര്‍ന്ന് സോഷ്യല്‍ മീഡിയയിലൂടെ അവരുടെ അനുഭവങ്ങള്‍ പറയുകയും ചെയ്തു.
മീ ടൂ കാമ്പയിന്‍ പ്രചോദനം ഉള്‍ക്കൊണ്ട് ലൊസാഞ്ചലസിലെ ഹോളിവുഡില്‍ നൂറു കണക്കിനാളുകള്‍ പ്രതിഷേധ മാര്‍ച്ച് നടത്തി.
ഹോളിവുഡിലെ ബോളിവാര്‍ഡില്‍നിന്നും സിഎന്‍എന്‍ ആസ്ഥാനം വരെയാണ് മാര്‍ച്ച് നടന്നത്.
സ്ത്രീകള്‍ നേരിടുന്ന ലൈംഗിക അതിക്രമ കേസുകളില്‍ അധികൃതര്‍ ശക്തമായ നടപടിയെടുക്കണമെന്ന ആവശ്യമുന്നയിച്ച് ഫെയ്‌സ്ബുക്കിലൂടെ രൂപീകരിച്ച കൂട്ടായ്മയാണ് മാര്‍ച്ച് നടത്തിയത്.




Sharing is Caring