ലാ ലിഗ:സീസണിലെ ആദ്യ മത്സരത്തിനിറങ്ങിയ ബാഴ്‌സലോണയ്ക്ക് തോല്‍വി


മാഡ്രിഡ്: ലാ ലിഗയില്‍ സീസണിലെ ആദ്യ മത്സരത്തിനിറങ്ങിയ ബാഴ്‌സലോണയ്ക്ക് ഞെട്ടിക്കുന്ന തോല്‍വി (1-0). 89ാം മിനിറ്റില്‍ അരിറ്റ്‌സ് അഡൂറിസിയുടെ മികവില്‍ അത്‌ലറ്റികോ ബില്‍ബാവോ ആണ് നിലവിലെ ചാമ്ബ്യന്‍മാരെ വീഴ്ത്തിയത്. മെസ്സിയുടെ അഭാവത്തിലിറങ്ങിയ ബാഴ്സ മോശം പ്രകടനമാണ് പുറത്തെടുത്തത്. ബയേണ്‍ മ്യൂണിക്കില്‍ ചേരാനൊരുങ്ങുന്ന ഫിലിപ്പ് കുട്ടീന്യോ ടീമില്‍ ഇല്ലായിരുന്നു.


ലൂയിസ് സുവാരസും റാഫിന്യയും ബാഴ്‌സയ്‌ക്കായി മുന്നേറ്റ നിരയില്‍ കഠിനധ്വാനം നടത്തിയെങ്കിലും ഫലം കണ്ടില്ല. കളിക്കിടെ പരിക്കേറ്റ് സുവാരസ് പുറത്താകുന്നതിനും മത്സരം സാക്ഷിയായി. ഇത് ബാഴ്സക്ക് കനത്ത തിരിച്ചടിയായി.




Sharing is Caring