കുഞ്ഞാലി മരക്കാര്‍ ആയി മോഹന്‍ലാല്‍ എത്തുന്ന ബ്രഹ്മാണ്ഡ ചിത്രം മരക്കാര്‍ അറബിക്കടലിന്റെ സിംഹത്തിന്റെ റിലീസ് ഡേറ്റ് പ്രഖ്യാപിച്ചു

ചരിത്രം തിരുത്തി എഴുതാന്‍ ചരിത്ര കഥാപാത്രം ഇതിഹാസനായകന്‍ കുഞ്ഞാലി മരക്കാര്‍ ആയി മലയാളത്തിന്റെ ഇതിഹാസം മോഹന്‍ലാല്‍ എത്തുന്ന ബ്രഹ്മാണ്ഡ ചിത്രം മരക്കാര്‍ അറബിക്കടലിന്റെ സിംഹത്തിന്റെ റിലീസ് ഡേറ്റ് പ്രഖ്യാപിച്ചു. മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹം 2020 മാര്‍ച്ച്‌ 26ന് ലോക വ്യാപകമായി വിവിധ ഭാഷകളില്‍ റിലീസ് ചെയ്യും.

മലയാളത്തിലെ ഏറ്റവും ചിലവ് കൂടിയ വലിയ ക്യാന്‍വാസില്‍ ഒരുങ്ങുന്ന പ്രിയദര്‍ശന്‍ – മോഹന്‍ലാല്‍ ചിത്രത്തിന്റെ ഫൈനല്‍ എഡിറ്റിംഗ് വര്‍ക്കുകള്‍ പുരോഗമിക്കുകയാണ്. മലയാള സിനിമാ ചരിത്രത്തില്‍ ഇന്നേവരെ കാണാത്ത ഏറ്റവും വലിയ സെറ്റ് വര്‍ക്കില്‍ ഒരുക്കിയ ഈ ചരിത്ര സിനിമയ്ക്ക് 100 കോടിയിലധികം രൂപയാണ് ബഡ്ജറ്റ്. 100 കോടി ബഡ്ജറ്റ് ഉള്ള ആദ്യ മലയാള സിനിമ കൂടിയാണ് മരക്കാര്‍. കുഞ്ഞാലി മരക്കാറിന്റെ ജീവിത സപര്യക്ക് മലയാളസിനിമയുടെ സമര്‍പ്പണമാണ് മരക്കാര്‍ – അറബിക്കടലിന്റെ സിംഹം എന്ന മോഹന്‍ലാല്‍ – പ്രിയദര്‍ശന്‍ ചലച്ചിത്രം. മലയാളികള്‍ എന്നും നെഞ്ചിലേറ്റിയ ഒരുപിടി മനോഹര ചിത്രങ്ങള്‍ സമ്മാനിച്ച മോഹന്‍ലാല്‍ – പ്രിയദര്‍ശന്‍ കൂട്ടുകെട്ടിലെ 45-ആമത്തെ സിനിമ കൂടിയാണ് കുഞ്ഞാലി മരക്കാര്‍.

ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്ബാവൂരും കോണ്‍ഫിഡന്റ് ഗ്രൂപ്പം ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ചിത്രത്തില്‍ മോഹന്‍ലാലിന്റെ നായികയായി എത്തുന്നത് മഞ്ജുവാര്യരാണ്. മോഹന്‍ലാലിന്റെ ചെറുപ്പകാലം മകന്‍ പ്രണവ് മോഹന്‍ലാല്‍ അഭിനയിക്കുമ്ബോള്‍ പ്രണവിന്റെ നായികയായി പ്രിയദര്‍ശന്റെ മകള്‍ കല്യാണി പ്രിയദര്‍ശനും അഭിനയിക്കുന്നു. കീര്‍ത്തി സുരേഷും നായികാപ്രാധാന്യമുള്ള വേഷം കുഞ്ഞാലി മരക്കാരില്‍ ചെയ്യുന്നുണ്ട്. തമിഴിലെ ആക്ഷന്‍ കിംഗ് അര്‍ജ്ജുന്‍ വളരെ പ്രധാനപ്പെട്ട കഥാപാത്രമായി മരക്കാറില്‍ ഉണ്ട്. ഇതുകൂടാതെ സംവിധായകന്‍ ഫാസില്‍, മധു, സുനില്‍ ഷെട്ടി, അര്‍ജുന്‍ സര്‍ജ, പരേഷ് രവാള്‍, സിദ്ദിഖ്, മുകേഷ്, പ്രഭു എന്നിവരും ചിത്രത്തില്‍ പ്രാധാന വേഷങ്ങളില്‍ എത്തുന്നു. കലാപാനിക്ക് ശേഷം മോഹന്‍ലാലിന്റെ കരിയറിലെ നാഴികക്കല്ല് ആവാന്‍ കെല്പുള്ള പ്രിയദര്‍ശന്‍ ചിത്രമാണ് മരക്കാര്‍ : അറബിക്കടലിന്റെ സിംഹം എന്നാണ് അണിയറസംസാരം.

Spread the love

Leave a Reply

Your email address will not be published. Required fields are marked *