ലണ്ടനില്‍ മെട്രോയില്‍ സ്‌ഫോടനം: നിരവധി പേര്‍ക്ക് പരുക്ക്


ലണ്ടനിലെ തുരങ്കപാതയിലെ മെട്രോയില്‍ സ്‌ഫോടനം. നിരവധി യാത്രക്കാര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. മരണം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. തുരങ്കപാതയിലെ പാര്‍സണ്‍സ് ഗ്രീന്‍ മെട്രോ സ്്‌റ്റേഷനിലാണ് സ്‌ഫോടനം നടന്നത്.


സ്‌ഫോടനത്തെത്തുടര്‍ന്ന് സ്റ്റേഷന്‍ അടച്ചു. പൊലിസും മറ്റു ഉദ്യോഗസ്ഥരും സ്ഥലത്തെത്തിയിട്ടുണ്ട്. പരിശോധന നടക്കുകയാണെന്നും സ്ഥിതി നിയന്ത്രണ വിധേയമാണെന്നും ബ്രിട്ടീഷ് പൊലിസ് അറിയിച്ചു




Sharing is Caring