ലക്ഷ്യയില്‍ സുനിയെത്തുന്ന ദൃശ്യങ്ങള്‍ പോലീസിന് കിട്ടി; ഗൂഡാലോചനയില്‍ കാവ്യാമാധവനും കുടുങ്ങിയേക്കുമോ?

യുവനടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിന്റെ ഭാര്യ കാവ്യാമാധവനും കുടുങ്ങുമെന്ന് സംശയം. കേസില്‍ ഏറെ നിര്‍ണ്ണായകമായി മാറിയിരിക്കുന്ന കാവ്യാ മാധവന്റെ ലക്ഷ്യ എന്ന സ്ഥാപനവുമായി ബന്ധപ്പെട്ട കൂടുതല്‍ തെളിവുകള്‍ പുറത്തു വന്ന സാഹചര്യത്തിലാണ് കാവ്യമാധവനും സംശയത്തിന്റെ നിഴലിലായത്. നടിക്കെതിരേയുള്ള ഗൂഡാലോചനയില്‍ കാവ്യാമാധവനും ഉള്‍പ്പെട്ടിട്ടുണ്ടോ എന്നാണ് സംശയം.
ദിലീപിന്റെ ക്വട്ടേഷന്‍ ഏറ്റെടുത്ത കൃത്യം നടത്തിയ പള്‍സര്‍ സുനി കാവ്യയുടെ സ്ഥാപനത്തില്‍ എത്തുന്നതിന്റെയും പണം വാങ്ങുന്നതിന്റെയും സിസിടിവി ദൃശ്യങ്ങള്‍ പോലീസ് കണ്ടെടുത്തിരിക്കുന്നതായിട്ടാണ് ഏറ്റവും പുതിയ വിവരം. കേസിന്റെ തെളിവുകള്‍ നശിപ്പിക്കാനുള്ള ഗൂഡാലോചന നടന്നിട്ടുണ്ടെന്ന് പോലീസ് കരുതുന്നത്. നേരത്തേ നടിയെ ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങള്‍ അടങ്ങിയ മെമ്മറി കാര്‍ഡ് കാവ്യയുടെ സ്ഥാപനമായ ലക്ഷ്യയില്‍ എത്തിച്ചിരുന്നതായി സുനി മൊഴി നല്‍കിയിരുന്നു. എന്നാല്‍ പോലീസ് ഇതിനായി തെരച്ചില്‍ നടത്തിയെങ്കിലും ഒന്നും കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. മെമ്മറി കാര്‍ഡ് നശിപ്പിക്കപ്പെട്ടിരിക്കാം എന്നാണ് പോലീസ് ഇതില്‍ കരുതുന്നത്.
അതേസമയം ലക്ഷ്യയുടെ തൊട്ടടുത്ത സ്ഥാപനങ്ങളിലെ സിസിടിവി ദൃശ്യങ്ങള്‍ പരതിയ പോലീസ് താന്‍ ചെന്നെന്ന് പള്‍സര്‍ സുനി നേരത്തേ മൊഴി നല്‍കിയ ദിവസം ലക്ഷ്യയില്‍ സുനി എത്തുന്നതിന്റെ ദൃശ്യങ്ങള്‍ പോലീസിന് കിട്ടുകയുണ്ട്. ഇതിന് പുറമേ ഏതാനും ദിവസമായി പോലീസ് ലക്ഷ്യയിലെ സാമ്ബത്തിക ഇടപാടുകളും പരിശോധിച്ചിരുന്നു. ഇതില്‍ നിന്നും കാവ്യാമാധവന്റെ ലക്ഷ്യയില്‍ നിന്നും രണ്ടു ലക്ഷം രൂപയുടെ ഒരു ഇടപാട് നടന്നതായി കണ്ടെത്തുകയും സുനിക്ക് നല്‍കിയതാണെന്ന സംശയത്തില്‍ എത്തുകയും ചെയ്തു. സുനിക്ക് ഒളിവില്‍ പോകാന്‍ നല്‍കിയതാകാം ഈ തുകയെന്നാണ് സംശയം. കേസില്‍ പള്‍സര്‍ സുനിയുമായി ദിലീപിന് ദീര്‍ഘകാല ബന്ധമുണ്ടെന്ന് പോലീസ് കണ്ടെത്തി.
പള്‍സര്‍ സുനിയെ അറിയില്ലെന്നാണ് ദിലീപ് ആദ്യം മൊഴി നല്‍കിയിരുന്നെങ്കിലും സുനി ഉള്‍പ്പെട്ട ഫോട്ടോ പുറത്തു വന്നതോടെ എല്ലാം പൊളിഞ്ഞു. ഗൂഡാലോചനയുമായി ബന്ധപ്പെട്ട് ക്വട്ടേഷന്‍ നല്‍കുന്നത് കേട്ടെന്നും കണ്ടെന്നതും ഉള്‍പ്പെടെ 19 നിഷേധിക്കാന്‍ കഴിയാത്ത തെളിവുകളാണ് കേിസല്‍ ഗൂഡാലോച നടത്തി എന്ന രീതിയില്‍ പോലീസ് കണ്ടെത്തിയിരിക്കുന്നത്. ദിലീപ് നേരിട്ടാണ് ഇതില്‍ പങ്കെടുത്തതെന്നാണ് പോലീസ് പറയുന്നത്. ആദ്യ ദാമ്ബത്യം തകര്‍ത്തത് നടിയുടെ ഇടപെടലാണെന്നും അതുകൊണ്ട് ദിലീപ് നടിയോട് വ്യക്തി വൈരാഗ്യം തീര്‍ക്കുകയായിരുന്നെന്നുമാണ് പോലീസിന്റെ കണ്ടെത്തല്‍.

Spread the love

Leave a Reply

Your email address will not be published. Required fields are marked *