അന്വേഷണം കാവ്യയിലേയ്ക്ക്; ചോദ്യം ചെയ്യല്‍ ഇന്ന്?


യുവനടി ആക്രമിക്കപ്പെട്ട കേസില്‍ നടന്‍ ദിലീപ് അറസ്റ്റിലായതിന് പിന്നാലെ അന്വേഷണം ഭാര്യയും നടിയുമായ കാവ്യ മാധവനിലേയ്ക്കും. ഇന്ന് കാവ്യയെ ചോദ്യം ചെയ്തേക്കുമെന്നാണ് പോലീസ് നല്‍കുന്ന സൂചന. ഗൂഡാലോചന കേസില്‍ രണ്ടാമത്തെ കുറ്റപത്രം സമര്‍പ്പിക്കുന്നതിന് മുന്‍പായി കൂടുതല്‍ തെളിവുകള്‍ ശേഖരിക്കുകയാണ് പോലീസ്. ഇതിന്റെ ഭാഗമായാണ് ചോദ്യം ചെയ്യല്‍.
നടിയെ ആക്രമിച്ച ദൃശ്യങ്ങളടങ്ങിയ മെമ്മറി കാര്‍ഡ് കാവ്യ മാധവന്റെ കാക്കനാട്ടെ വസ്ത്ര സ്ഥാപനമായ ലക്ഷ്യയില്‍ എത്തിച്ചിട്ടുണ്ടെന്ന പള്‍സര്‍ സുനിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ ഇവിടെ തെളിവെടുപ്പ് നടത്തിയിരുന്നു. ഇവിടെ നിന്ന് രണ്ടു ലക്ഷം രൂപ കൈപ്പറ്റിയിട്ടുണ്ടെന്നും സുനി മൊഴി നല്‍കിയിരുന്നു. ഇത് തെളിയിക്കാനായിട്ടില്ലെങ്കിലും ഇവയുടെ അടിസ്ഥാനത്തിലാണ് കാവ്യയെ ചോദ്യം ചെയ്യുക.




Sharing is Caring