അങ്കമാലിയിലും ആലുവയിലും താരത്തെ കൂക്കിവിളിച്ച് നാട്ടുകാര്‍; ജാമ്യാപേക്ഷ നാളെ പരിഗണിക്കും

നടി ആക്രമിക്കപ്പെട്ട കേസിലെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ദിലീപിനെ കൂക്കിവിളിച്ച് നാട്ടുകാരും യുവജന സംഘടനകളും. ഇന്നുരാവിലെ മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കാനായി ആലുവയില്‍ നിന്നും പുറപ്പെടുമ്പോഴും അങ്കമാലിയില്‍ എത്തിക്കുമ്പോഴുമാണ് ദിലീപിനെ നാട്ടുകാര്‍ കൂക്കി വിളിച്ചത്.ആലുവ സബ്ജയിലില്‍ നിന്നും അങ്കമാലിയില്‍ മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കാനായി എത്തിക്കുമ്പോഴും മഴയെ അവഗണിച്ചും കനത്ത ജനക്കൂട്ടമാണ് കാത്തുനിന്നത്.
യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധ പ്രകടനം നടത്തുകയും ചെയ്തു. മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കിയ ദിലീപിനായി ഹൈക്കോടതിയിലെ മുതിര്‍ന്ന അഭിഭാഷകന്‍ രാംകുമാറാണ് ഹാജരായത്.ജാമ്യാപേക്ഷ നല്‍കുകയും ചെയ്തു. എന്നാല്‍ നാളെയെ ഇത് പരിഗണിക്കു. ദിലീപിനെതിരെ ക്രിത്രിമ തെളിവുകളാണ് ഹാജരാക്കിയതെന്നാണ് രാംകുമാര്‍ അറിയിച്ചതും.
തുടര്‍ന്ന് കോടതി 14 ദിവസത്തേക്കാണ് ദിലീപിനെ റിമാന്‍ഡ് ചെയ്തു.പൊലീസ് ഇന്ന് കസ്റ്റഡി അപേക്ഷ നല്‍കിയിരുന്നില്ല. നാളെയെ കസ്റ്റഡി ആവശ്യപ്പെടുകയുളളുവെന്നാണ് പൊലീസ് അറിയിച്ചത്. ദിലീപിനെ ജയിലില്‍ പ്രത്യേകം പാര്‍പ്പിക്കണമെന്നും ആക്രമിക്കപ്പെടാനുളള സാധ്യതയുണ്ടെന്നും മജിസ്‌ട്രേറ്റ് റിമാന്‍ഡ് ചെയ്യവെ വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം പ്രത്യേക പരിഗണന നല്‍കില്ലെന്നും സാധാരണ തടവുകാര്‍ക്ക് നല്‍കുന്ന സൗകര്യങ്ങള്‍ മാത്രമായിരിക്കും നല്‍കുക.
ശേഷം പുറത്ത് എത്തിച്ചപ്പോള്‍ നാട്ടുകാര്‍ കൂക്കി വിളിക്കുകയായിരുന്നു. എന്നാല്‍ ദിലീപാകട്ടെ ചിരിയോടെയാണ് പൊലീസുകാരുടെ കനത്ത സുരക്ഷയില്‍ നടന്നു നീങ്ങിയത്. മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് ഭയമില്ലെന്ന മറുപടിയാണ് ദിലീപ് നല്‍കിയതും. ആലുവ സബ്ജയിലിലേക്ക് എത്തിക്കുമ്പോഴും മഴയെ അവഗണിച്ച് നിരവധി നാട്ടുകാര്‍ തടിച്ചുകൂടുകയും വാഹനത്തില്‍ നിന്ന് ദിലീപ് പുറത്തിറങ്ങിയപാടെ കൂക്കിവിളിക്കുകയും ചെയ്തു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *