‘അമ്മ’യില്‍ നിന്നും ദിലീപിനെ പുറത്താക്കും

നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെ അറസ്റ്റ് ചെ്യ്ത സാഹചര്യത്തില്‍ താരസസംഘടനയായ അമ്മയില്‍ നിന്നും താരത്തെ ഉടന്‍ സസ്പെന്‍ഡ് ചെയ്യും. അമ്മയുടെ ജനറല്‍ ബോഡി യോഗത്തിന് ശേഷം നടന്ന വാര്‍ത്താ സമ്മേളനത്തില്‍ നടിയും ദിലീപും അമ്മയുടെ രണ്ട് മക്കളും ഒരു പോലെയാണെന്നും ഇരുവരെയും സംരക്ഷിക്കുമെന്ന് അമ്മ വ്യക്തമാക്കിയിരുന്നു. ഈ നാണക്കേട് മറയ്ക്കാനായി അടിയന്തര നടപടി ഉണ്ടാകുമെന്നാണ് സൂചന.

എക്സിക്യൂട്ടീവ് അംഗം കൂടിയായ ദിലീപിനെ സസ്പെന്‍ഡ് ചെയ്ത ശേഷം പൊതുയോഗത്തിന്റ അംഗീകാരത്തിനു സമര്‍പ്പിക്കാനാണു സാദ്ധ്യത. ചികിത്സിയ്ക്കുവേണ്ടി ആശുപത്രിയിലായ ഇന്നസന്റ് ഇന്നോ നാളെയോ ആശുപത്രി വിട്ട ശേഷം നടപടിയുണ്ടാകും.

നടി ആക്രമിക്കപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് ജനപ്രിയ നായകന്‍ ദിലീപ് അറസ്റ്റിലായതോടെ ‘അമ്മ’യുടെ മുഖമാണ് നഷ്ടമായത്. നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ആദ്യം മുതലേ തന്നെ സംഘടനയുടെ മൗനം ചര്‍ച്ചാ വിഷയമായിരുന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *