ലക്ഷ്യങ്ങള്‍ ഹൃദയത്തില്‍ സൂക്ഷിക്കുന്ന പെണ്‍കുട്ടികള്‍ക്കു വേണ്ടി, വോഗിന്റെ മുഖചിത്രമായി മലാല

‘ലക്ഷ്യങ്ങൾ ഹൃദയത്തിൽ സൂക്ഷിക്കുന്ന ഒരു ചെറിയ പെൺകുട്ടിയുടെ ശക്തി എത്രയാണെന്ന് എനിക്കറിയാം. ഈ മുഖചിത്രം കാണുന്ന എല്ലാ പെൺകുട്ടികളും അറിയട്ടെ അവർക്ക് ലോകത്തെ എങ്ങനെ മാറ്റിമറിക്കാൻ കഴിയുമെന്ന്. ‘ മലാല യൂസുഫ്സായ് ബ്രിട്ടീഷ് വോഗിന്റെ കവർ ഗേളായി തിരഞ്ഞെടുക്കപ്പെട്ടതിനെ പറ്റി തന്റെ ട്വിറ്റരിൽ കുറിച്ചത് ഇങ്ങനെ.

ഫാഷൻ മാസിക ബ്രിട്ടീഷ് വോഗിന്റെ ഏറ്റവും പുതിയ ലക്കത്തിന്റെ മുഖചിത്രമാണ് സാമൂഹികപ്രവർത്തക മലാലയുടേത്. മലാലതന്നെയാണ് തന്റെ മുഖചിത്രമടങ്ങിയ മാസികയുടെ ചിത്രം സാമൂഹികമാധ്യമത്തിൽ പങ്കുെവച്ചത്. ചുവന്ന വസ്ത്രവും തലയിൽ ചുവന്ന ശിരോവസ്ത്രവും ധരിച്ച ചിത്രം, വെളുത്ത വസ്ത്രംധരിച്ച ചിത്രം, ചുവന്ന വസ്ത്രവും നീല ശിരോവസ്ത്രവും ധരിച്ച മറ്റൊരു ചിത്രം എന്നിവയാണ് മാഗസിനുവേണ്ടി എടുത്തിരിക്കുന്നത്. നിക്ക് നൈറ്റാണ് ഫോട്ടോ എടുത്തിരിക്കുന്നത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *