തകർപ്പൻ പുത്തൻ ഫീച്ചറുമായി വാട്സാപ്പ്

വാട്‌സ്‌ആപ്പിന്റെ വരാനിരിക്കുന്ന പതിപ്പുകളില്‍ തകര്‍പ്പന്‍ ഫീച്ചറുകള്‍ ഉണ്ടാകുമെന്ന് റിപ്പോര്‍ട്ട്. വാട്‌സ് ആപ്പുമായി ബന്ധപ്പെട്ട എല്ലാ അപ്ഡേറ്റുകളും ട്രാക്ക് ചെയ്യുന്ന വാബെറ്റൈന്‍ഫോ ആണ് ഈ വിവരം പുറത്തുവിട്ടത്.

മെസേജുകള്‍ അപ്രത്യക്ഷമാകുന്ന മോഡ്, മള്‍ടി-ഡിവൈസ് സപോര്‍ട്, വ്യൂ വണ്‍സ് എന്നിവ ഉള്‍പ്പടെയുള്ള മാറ്റങ്ങളാണ് വരാനിരിക്കുന്ന വാട്‌സ്‌ആപ്പ് പതിപ്പുകളില്‍ ഉണ്ടാവുക. ഈ ഫീച്ചറുകള്‍ ഉണ്ടാവുമെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നെങ്കിലും
ഔദ്യോഗികമായി എപ്പോള്‍ അവതരിപ്പിക്കുമെന്ന കാര്യത്തില്‍ വ്യക്തതയില്ലായിരുന്നു. എന്നാല്‍ ഈ സവിശേഷതകള്‍ വാട്‌സ് ആപ്പില്‍ ഉടന്‍ അവതരിപ്പിക്കുമെന്ന് ഫെയ്‌സ്ബുക് സിഇഒ മാര്‍ക്ക് സകര്‍ബര്‍ഗ് സ്ഥിരീകരിച്ചതായാണ് റിപ്പോര്‍ട്ട്.

മെസേജുകള്‍ അപ്രത്യക്ഷമാകുന്ന ഫീച്ചറാണ് പ്രധാനമായും വാട്‌സ്‌ആപ്പ് അവതരിപ്പിക്കാന്‍ ഒരുങ്ങുന്നത്. എല്ലാ ചാറ്റ് ത്രെഡുകളിലും മെസേജുകള്‍ അപ്രത്യക്ഷമാകുന്ന സംവിധാനമാണിത്. വ്യൂ വണ്‍സ് എന്ന ഫീച്ചറാണ് മറ്റൊന്ന്. ഈ സവിശേഷത മെസേജ് അപ്രത്യക്ഷമാകുന്ന സവിശേഷതയുമായി ഏറെക്കുറെ സമാനമാണ്. നിങ്ങള്‍ മോഡ് ഓണാക്കുകയാണെങ്കില്‍, ആ വ്യക്തി കണ്ടതിനുശേഷം സന്ദേശം തനിയെ അപ്രത്യക്ഷമാകും.

Spread the love

Leave a Reply

Your email address will not be published. Required fields are marked *