ലക്നോവിലെ ഹോട്ടലില്‍ തീപിടിത്തം: രണ്ട് മരണം


യു.പിയിലെ ചര്‍ബാഗിലെ ഹോട്ടലിലുണ്ടായ തീപിടിത്തത്തില്‍ രണ്ട് മരണം. പ്രമുഖ ഹോട്ടലായ വിരാട് ഇന്‍ര്‍നാഷണലിനാണ് ചൊവ്വാഴ്ച രാവിലെ തീപിടിച്ചത്. സംഭവത്തില്‍ അഞ്ചു പേര്‍ക്ക് പരിക്കേറ്റു.


ഹോട്ടലിന്‍റെ മുന്‍ഭാഗത്താണ് തീപിടിച്ചത്. തീപിടിച്ച ഉടന്‍ ഹോട്ടലിലുണ്ടായിരുന്ന 35 പേരെ രക്ഷപ്പെടുത്തിയെന്നും പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു. എന്നാല്‍ തീപിടിത്തതിന്‍റെ കാരണമെന്തെന്ന് വ്യക്തമല്ല.




Sharing is Caring